ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായപ്പോഴായിരുന്നു സംഭവം. സ്‌റ്റേഡിയത്തില്‍ 'റാം സിയാ റാം' പാട്ട് ഉയര്‍ന്ന്് കേട്ടു. ശ്രീരാമനെ സ്തുതിച്ചുകൊണ്ടുള്ള ഭജന്‍ ആയിരുന്നത്.

കേപ്ടൗണ്‍: ഇന്ത്യക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് തകര്‍ന്നടിഞ്ഞിരുന്നു. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 15 റണ്‍സെടുത്ത കെയ്ല്‍ വെറെയ്നെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 12 റണ്‍സെടുത്ത ഡേവിഡ് ബെഡിംഗ്ഹാമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സിറാജിന് പുറമെ ജസ്പ്രിത് ബുമ്ര, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.

ഇതിനിടെ വിരാട് കോലിയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈവറലാവുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായപ്പോഴായിരുന്നു സംഭവം. സ്‌റ്റേഡിയത്തില്‍ 'റാം സിയാ റാം' പാട്ട് ഉയര്‍ന്ന്് കേട്ടു. ശ്രീരാമനെ സ്തുതിച്ചുകൊണ്ടുള്ള ഭജന്‍ ആയിരുന്നത്. കോലി എന്തായാലും അത് നന്നായി ആസ്വദിച്ചു. ഭജന്‍ കേട്ടതും കോലി അല്‍പ സമയത്തേക്ക് ശ്രീരാമായി. വില്ല് കുലയ്ക്കുന്നത് പോലെയാണ് കോലി കാണിച്ചത്. വീഡിയോ കാണാം...

Scroll to load tweet…

കേപ്ടൗണില്‍ മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രം (2), ഡീന്‍ എല്‍ഗാര്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടമായി. നാലാമനായി ക്രീസിലെത്തിയ അരങ്ങേറ്റക്കാരന്‍ ട്രിസ്റ്റണ്‍ സ്റ്റബ്സ് (3) ബുമ്രയ്ക്ക് വിക്കറ്റ് നല്‍കി. ടോണി ഡി സോര്‍സിയാവട്ടെ സിറാജിനും വിക്കറ്റ് നല്‍കി. രണ്ടക്കം കണ്ട ബെഡിംഗ്ഹാം, വെറെയ്നെ എന്നിവരും കീഴടങ്ങിയതോടെ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ കയ്യില്‍ നിന്ന് കൈവിട്ട് പോയി. കേശവ് മഹാരാജ് (3), കഗിസോ റബാദ (5), നാന്ദ്രേ ബര്‍ഗര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലുങ്കി എന്‍ഗിഡി (0) പുറത്താവാതെ നിന്നു.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എല്‍ഗാറിന്റെ കരിയറിലെ അവസാന ടെസ്റ്റാണിത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താന്‍ സാധിക്കും. മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത് തെംബ ബവൂമയ്ക്ക് പകരം ട്രിസ്റ്റണ്‍ സ്റ്റബ്സ് ടീമിലെത്തി. പരിക്കേറ്റ ജെറാള്‍ഡ് കോട്സ്വീക്ക് പകരമാണ് എന്‍ഗിഡി. മഹാരാജാണ് ടീമിലെത്തിയ മറ്റൊരു താരം. കീഗന്‍ പീറ്റേഴ്സണ്‍ പുറത്തായി. ഇന്ത്യ രണ്ട് മാറ്റം വരുത്തി. ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ പുറത്തായി. രവീന്ദ്ര ജഡേജ, മുകേഷ് കുമാര്‍ എന്നിവരാണ് തിരിച്ചെത്തിയത്.

ഐസിസി ടെസ്റ്റ് റാങ്കിംഗ്: വിരാട് കോലിക്ക് നേട്ടം, രോഹിത്തിന് നഷ്ടം! ഹിറ്റ്മാന്‍ ആദ്യ പത്തില്‍ നിന്ന് പുറത്ത്