ദില്ലി: ക്രിക്കറ്റിന് പുറമെ ടിക് ടോക്കിലും താരമാണ് ഇന്ത്യന്‍ താരം യൂസ്‌വേന്ദ്ര ചാഹല്‍. അദ്ദേഹത്തിന്റെ വീഡിയോകള്‍ മിക്കപ്പോഴും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. പല താരങ്ങളുടെ ട്രോളിനും ഇരയാവാറുണ്ട് ചാഹല്‍. അടുത്തിടെ വിന്‍ഡീസ് വെറ്ററന്‍താരം ക്രിസ് ഗെയ്ല്‍ നീയൊരു ശല്യക്കാരനാണെന്ന് പരിഹാസത്തോടെ പറഞ്ഞിരുന്നു. 

ഇപ്പോഴിതാ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും താരത്തെ ട്രോളിയിരിക്കുകയാണ്. കോലിയും ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ചേത്രിയും നടത്തിയ ലൈവ് വീഡിയോയില്‍ ഇടയ്ക്ക് കമന്റുമായി വന്നപ്പോഴാണ് കോലി ഭീകരമായി ട്രോളിയത്.

കോലിയുടെ ഫിറ്റ്‌നെസ് അത്ഭുതപ്പെടുത്തി; ക്യാപ്റ്റനെ പുകഴ്ത്തി ചാഹല്‍

ലൈവിനിടെ ഹലോ ഭയ്യാസ് എന്നൊരു കമന്റുമിട്ടാണ് ചാഹലെത്തിയത്. പിന്നാലെയാണ് ഛേത്രിയുടെ പൊട്ടിച്ചിരിക്ക് വഴിയൊരുക്കിയ കോലിയുടെ വാക്കുകള്‍ വന്നത്. കോലി ഛേത്രിയോട് പറഞ്ഞിതങ്ങനെയായിരുന്നു... ''ഛേത്രി ഒരു കാര്യം ശ്രദ്ധിക്കൂ. ചാഹലിന് ഒരു പിരി അയഞ്ഞിരിക്കുകയാണ്. ഇവന്‍ എല്ലായിടത്തും വലിഞ്ഞ് കയറും. 

ആരെങ്കിലും സംസാരിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് അവന്‍ വലിഞ്ഞുകയറാന്‍. ലോക്ക്ഡൗണ്‍ കഴിയുന്ന ദിവസം ഇവന്‍ ടിക് ടോക്കും ഓണാക്കി റോഡിലൂടെ ഓടും. അവന് എന്തോ സംഭവിച്ചിട്ടുണ്ട്. അവന്റെ ശരീരത്തിനുള്ള ഷോട്ട്‌സര്‍ക്യൂട്ട് ഉണ്ടായിട്ടുണ്ട്. പലതും അയഞ്ഞ് കിടക്കുകയാണ്.'' കോലി പറഞ്ഞുനിര്‍ത്തി. ചേത്രിയിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

പരിശീലനം പുനഃരാരംഭിക്കാന്‍ ഒരുങ്ങി ബിസിസിഐ; താരങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന

ഐപിഎല്ലിലും കോലിക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ചാഹല്‍ കളിക്കുന്നത്. നേരത്തെ കോലിയെ പുകഴ്ത്തി ചാഹല്‍ രംഗത്തെത്തിയിരുന്നു. കോലിയുടെ ഫിറ്റ്‌നെസ് അത്ഭുതപ്പെടുത്തുന്നുവെന്നാണ് ചാഹല്‍ പറഞ്ഞത്. 52 ഏകദിനത്തില്‍ നിന്ന് 91 വിക്കറ്റും 42 ടി20യില്‍ നിന്ന് 55 വിക്കറ്റും 84 വിക്കറ്റും നേടിയിട്ടുണ്ട് ചാഹല്‍.