ഫീല്‍ഡിംഗിനെത്തിയപ്പോഴുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കോലി ആരാധകന്‍ അദ്ദേഹത്തിന്റെ കാലുതൊടുന്ന വീഡിയോയാണിത്.

ഇന്‍ഡോര്‍: 14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിരാട് കോലി ഇന്ത്യയുടെ ടി20 ടീമില്‍ തിരിച്ചെത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ടി20 ലോകകപ്പ് സെമിയില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് ശേഷം. എന്തായാലും തിരിച്ചുവരവ് മോശമാക്കിയില്ല. അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20യില്‍ മൂന്നാമനായി ക്രീസിലെത്തിയ കോലി 16 പന്തില്‍ നിന്ന് 29 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ അഞ്ച് ഫോറുകളാണ് ഉണ്ടായിരുന്നത്. രോഹിത് ശര്‍മ (0) പുറത്തായ ശേഷം യഷസ്വി ജെയ്‌സ്വാളിനൊപ്പം 57 റണ്‍സ് കൂട്ടിചേര്‍ക്കാനും കോലിക്കായി.

പിന്നീട് ഫീല്‍ഡിംഗിനെത്തിയപ്പോഴുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കോലി ആരാധകന്‍ അദ്ദേഹത്തിന്റെ കാലുതൊടുന്ന വീഡിയോയാണിത്. പിന്നീട് കോലിയെ കെട്ടിപ്പിടിക്കുകയായിരുന്നു ആരാധകന്‍. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി ആരാധകനെ പിടിച്ചുമാറ്റുകയായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. 172 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. യഷസ്വി ജെയ്‌സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനെ 57 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നെയ്ബാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ഇന്ത്യ: രോഹിത് ശര്‍മ, യഷസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.

അമ്പമ്പൊ, കൂറ്റന്‍ സിക്‌സുകള്‍! ദുബെ അഫ്ഗാനെ പഞ്ഞിക്കിടുന്നത് കണ്ട് കണ്ണുത്തള്ളി കോലിയും രോഹിതും - വീഡിയോ