17-ാം ഓവറില്‍ ആന്‍ഡേഴ്‌സണിന്റെ പന്ത് പൂജാര ക്രീസില്‍ മുട്ടിയിട്ടു. തിരിച്ച് വീണ്ടും പന്തെറിയാന്‍ നടക്കുന്നതിനിടെ ആന്‍ഡേഴ്‌സണ്‍ കോലിയോട് എന്തോ പറയുന്നുണ്ട്.

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇംഗ്ലണ്ടിന്റെ വെറ്ററന്‍ ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണും. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ചേതേശ്വര്‍ പൂജാരയും കോലിയും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം.

17-ാം ഓവറില്‍ ആന്‍ഡേഴ്‌സണിന്റെ പന്ത് പൂജാര ക്രീസില്‍ മുട്ടിയിട്ടു. തിരിച്ച് വീണ്ടും പന്തെറിയാന്‍ നടക്കുന്നതിനിടെ ആന്‍ഡേഴ്‌സണ്‍ കോലിയോട് എന്തോ പറയുന്നുണ്ട്. അതിനുള്ള മറുപടിയായി കോലി പറയുന്നതിങ്ങനെ... ''നിങ്ങളെന്നോട് തര്‍ക്കിക്കാന്‍ മാത്രം, ഇത് നിങ്ങളുടെ നാശംപിടിച്ച വീട്ടുമുറ്റമല്ല.'' കോലി മറുപടിയായി പറഞ്ഞു.

പിന്നീട് അഞ്ചാം പന്തെറിഞ്ഞശേഷവും വീണ്ടും കോലി ആന്‍ഡേഴ്‌സണിനോട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ''പ്രായമായ ആളുകളെ പോലെ നിങ്ങളിങ്ങനെ കലപില കലപില പറഞ്ഞുകൊണ്ടിരിക്കും.'' കോലി പറഞ്ഞത് സ്റ്റംപ് മൈക്കില്‍ കേള്‍ക്കാമായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…

അധികം വൈകാതെ കോലി സാം കറന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് വെക്കുകയായിരുന്നു. 20 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.