പത്താം ഓവര്‍ എറിയാനെത്തിയപ്പോഴാണ് ഹാര്‍ദിക്കിന് ആദ്യമായി ആരാധകരുടെ പരിഹാസത്തിന് ഇരയാവേണ്ടി വന്നത്. അതേ ഓവറില്‍ തന്നെ രോഹിത് രോഹിത് ചാന്റുകള്‍ മുഴങ്ങുകയും ചെയ്തു.

മുംബൈ: ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗൂരുവിനെതിരായ മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കൂവല്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഏഴ് വിക്കറ്റിന് ഹാര്‍ദിക് സംഘവും സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈ 15.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഹാര്‍ദിക് പന്തെറിഞ്ഞത് ഇന്നായിരുന്നു. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവര്‍ക്കെതിരായ മത്സരത്തില്‍ ഹാര്‍ദിക് പന്തെറിഞ്ഞിരുന്നില്ല. പത്താം ഓവര്‍ എറിയാനെത്തിയപ്പോഴാണ് ഹാര്‍ദിക്കിന് ആദ്യമായി ആരാധകരുടെ പരിഹാസത്തിന് ഇരയാവേണ്ടി വന്നത്. അതേ ഓവറില്‍ തന്നെ രോഹിത് രോഹിത് ചാന്റുകള്‍ മുഴങ്ങുകയും ചെയ്തു. തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക്കിനെതിരെ രജത് പടീദാര്‍ സിക്‌സും നേടി. 

ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങി സൂപ്പര്‍ താരം! ഐഎസ്എല്‍ പ്ലേ ഓഫിനൊരുങ്ങുന്ന മഞ്ഞപടയ്ക്ക് കനത്ത തിരിച്ചടി

പിന്നീട് ബാറ്റിംഗിനെത്തിയപ്പോഴും ഹാര്‍ദിക്കിനെതിരെ കൂവലുണ്ടായി. ഇതിനിടെ വിരാട് കോലിക്കും ആരാധകര്‍ക്കെതിരെ തിരിയേണ്ടിവുന്നു. വയടക്കൂ, അദ്ദേഹം ഒരു ഇന്ത്യന്‍ ക്രിക്കറ്റാണെന്ന് കോലിക്ക് പറയേണ്ടിവന്നു. വീഡീയോ കാണാം..

Scroll to load tweet…

ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 52) എന്നിവരാണ് മുംബൈയുടെ രണ്ടാംജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് മുംബൈക്ക് നഷ്ടമായത്. രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സേടുത്ത് പുറത്തായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിയെ അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് നിയന്ത്രിച്ചുനിര്‍ത്തിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഫാഫ് ഡു പ്ലെസിസ് (61), രജത് പടീദാര്‍ (26 പന്തില്‍ 50), ദിനേശ് കാര്‍ത്തിക് (23 പന്തില്‍ 53) എന്നിവരാണ് ആര്‍സിബിക്കായി തിളങ്ങിയത്.