ദില്ലി: അതൊരു പക്ഷിയാണോ..? അല്ല, യൂസഫ് പഠാനാണ്... ഇന്ന് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്റിറില്‍ പങ്കുവച്ച ട്വീറ്റിന്റെ തുടക്കം ഇങ്ങനെയാണ്. കൂടെ ഒരു വീഡിയോയുമുണ്ട്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ ബറോഡ താരം യൂസഫ് എടുക്കുന്ന ക്യാച്ചാണ് വീഡിയോയില്‍. വെറുമൊരു ക്യാച്ചായിരുന്നില്ല അത്. 

ഗോവയുടെ ക്യാപ്റ്റന്‍ ദര്‍ശന്‍ മിശാലിനെ പുറത്താക്കാന്‍ 37കാരനെടുത്ത ക്യാച്ച് അത്രയും മനോഹരമായിരുന്നു. ഋഷി അറോതയുടെ പന്തില്‍ പന്ത് മിശാല്‍ കവര്‍ ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ പഠാന് വലത്തോട് ചാടി വലങ്കയ്യില്‍ ഒതുക്കുകയായിരുന്നു. സഹോദരനായ ഇര്‍ഫാന്‍ പഠാനാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ കാണാം...