സഞ്ജു ക്രീസിലെത്തുമ്പോഴുള്ള ഒരു വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. സഞ്ജു... സഞ്ജു... സഞ്ജു... എന്ന ആര്‍പ്പുവിളിയുടെ അകമ്പടിയോടെയാണ് മലയാളി താരം ക്രീസിലെത്തിയത്.

ഡബ്ലിന്‍: ചുരുങ്ങിയ കാലയളവില്‍ വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുത്ത താരമാണ് സഞ്ജു സാംസണ്‍. മത്സരം ദക്ഷിണാഫ്രിക്കകയിലോ വെസ്റ്റ് ഇന്‍ഡീസിലോ ഓസ്‌ട്രേലിയയിലോ ആവട്ടെ സഞ്ജുവിനെ പൊതിയാന്‍ ആരാധകര്‍ കാണും. അയര്‍ലന്‍ഡിലും കാര്യങ്ങള്‍ വ്യത്യസ്ഥമായില്ല. സഞ്ജു ക്രീസിലെത്തിയപ്പോള്‍ കമന്റേറ്റര്‍ പോലും അന്തംവിട്ടു. എന്നാല്‍ അധികനേരം ആരാധകര്‍ക്ക് സഞ്ജുവിനെ ആസ്വദിക്കാനായില്ല. സഞ്ജു നേരിട്ട ഒരു പന്തിന് ശേഷം മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു. പിന്നാലെ ഉപേക്ഷിക്കുകയായിരുന്നു.

സഞ്ജു ക്രീസിലെത്തുമ്പോഴുള്ള ഒരു വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. സഞ്ജു... സഞ്ജു... സഞ്ജു... എന്ന ആര്‍പ്പുവിളിയുടെ അകമ്പടിയോടെയാണ് മലയാളി താരം ക്രീസിലെത്തിയത്. കമന്ററിയും രംഗം കൊഴുപ്പിച്ചു. 'രാജസ്ഥാന്‍ റോയല്‍സിന്റെ രാജാവ്... കേരളത്തിന്റെയും.'' എന്നായിരുന്നു കമന്ററി. വൈറല്‍ വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

നേരത്തെ, സഞ്ജുവിന്റെ ചിത്രം വച്ച പോസ്റ്റര്‍ പുറത്തിറക്കിയാണ് അയര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. ആദ്യ രണ്ട് മത്സരങ്ങളുടെ ടിക്കറ്റ് ഞൊടിയിടയിലാണ് വിറ്റുതീര്‍ത്തത്. മൂന്നാം മത്സരത്തിന്റെ ചുരുക്കം ടിക്കറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. മലയാളികള്‍ ഏറെയുള്ള നാടാണ് അയര്‍ലന്‍ഡ്. സഞ്ജു ടീമില്‍ ഉള്ളതിനാലാണ് ഇവരില്‍ മിക്കവറും ടിക്കറ്റെടുത്ത് മത്സരം കാണാനെത്തിയത്. മഴയെ തുടര്‍ന്ന് സഞ്ജുവിന് അധികനേരം ക്രീസില്‍ നില്‍ക്കാനായില്ലെങ്കിലും ഇന്ത്യ ജയിച്ചതില്‍ പലര്‍ക്കും സന്തോഷം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം ഐറിസ് പര്യടനം നടത്തിയപ്പോള്‍ സഞ്ജു ടീമിലുണ്ടായിരുന്നു. ഓപ്പണറായി ഇറങ്ങിയ താരം 42 പന്തില്‍ 9 ഫോറും 4 സിക്സറും സഹിതം 77 റണ്‍സ് അടിച്ചെടുത്തു. അന്നും സഞ്ജുവിന്റെ പ്രകടനം കാണാന്‍ നിരവധി പേര്‍ ഡബ്ലിനിലെത്തിയിരുന്നു.