ഷെഫേര്‍ഡ് ക്രീസ് വിട്ടിറങ്ങി കളിക്കാന്‍ ശ്രമിച്ചപ്പോള്‍ സിറാജ് പാഡിലേക്ക് എറിയാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് ലെഗ് സൈഡില്‍ വൈഡായി. പന്ത് ബൗണ്ടറി ലൈനില്‍ തൊടുമെന്ന് ഉറപ്പിച്ചിരിക്കെയാണ് സഞ്ജു ഒരു മുഴുനീളെ ഡൈവിംഗിലൂടെ രക്ഷകാനയത്.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ (WIvIND) ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ (Sanju Samson) നിര്‍ണായക സേവ്. വിന്‍ഡീസിന് ജയിക്കാന്‍ രണ്ട് പന്തില്‍ ഏഴ് റണ്‍സ് വേണ്ടിയിരിക്കെയാണ് മലയാളി താരം നിര്‍ണായക സേവ് നടത്തിയത്. അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ പന്തെറിയുന്നത് മുഹമ്മദ് സിറാജ് (Mohammed Siraj). റൊമാരിയ ഷെഫേര്‍ഡ് ബാറ്റ് ചെയ്യുന്നു.

ഷെഫേര്‍ഡ് ക്രീസ് വിട്ടിറങ്ങി കളിക്കാന്‍ ശ്രമിച്ചപ്പോള്‍ സിറാജ് പാഡിലേക്ക് എറിയാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് ലെഗ് സൈഡില്‍ വൈഡായി. പന്ത് ബൗണ്ടറി ലൈനില്‍ തൊടുമെന്ന് ഉറപ്പിച്ചിരിക്കെയാണ് സഞ്ജു ഒരു മുഴുനീളെ ഡൈവിംഗിലൂടെ രക്ഷകാനയത്. ഷെഫേര്‍ഡിന് ഒരു റണ്‍ പോലും നേടാന്‍ സാധിച്ചതുമില്ല. വൈഡിന്റെ ഒരു രണ്‍ മാത്രമാണ് ലഭിച്ചത്. വീഡിയോ...

മത്സരത്തില്‍ ഇന്ത്യക്ക് വിജയം കൊണ്ടുവന്നത് സഞ്ജുവിന്റെ പരിശ്രമമാണെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടതിങ്ങനെ... ''സഞ്ജു സാംസണിന്റെ രക്ഷപ്പെടുത്തലായിരുന്നു മത്സരത്തിലെ പ്രധാന വ്യത്യാസം. നൂറ് ശതമാനം ബൗണ്ടറിയെന്ന് ഉറപ്പിച്ചിരുന്നു. മാത്രമല്ല, പന്ത് ഫോറായിരുന്നെങ്കില്‍ മത്സരം വിന്‍ഡീസ് സ്വന്തമാക്കുമായിരുന്നു.'' ചോപ്ര കുറിച്ചിട്ടു.

Scroll to load tweet…

മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. രണ്ട് വിക്കറ്റ് വീതം നേടിയ യൂസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. 

Scroll to load tweet…

75 റണ്‍സ് നേടിയ കെയ്ല്‍ മയേര്‍സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ബ്രന്‍ഡണ്‍ കിംഗ്് (54), ഷംറ ബ്രൂക്‌സ് (46), ഷെഫേര്‍ഡ് (39), അകെയ്ല്‍ ഹൊസീന്‍ (32) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. നേരത്തെ ശിഖര്‍ ധവാന്‍ (97), ശുഭ്മാന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് തുണയായത്. സഞ്ജു സാംസണ്‍ (12), സൂര്യകുമാര്‍ യാദവ് (13) എന്നിവര്‍ നിരാശപ്പെടുത്തി. ദീപക് ഹൂഡ (27), അക്‌സര്‍ പട്ടേല്‍ (21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശവാര്‍ത്ത; പേരേര ഡിയാസ് പോയാലും ലൂണ തുടരും, കരാര്‍ പുതുക്കി