മഴക്കുശേഷം അഫ്രീദി എറിഞ്ഞ മൂന്നാം പന്ത്  രോഹിത് പ്രതിരോധിച്ചു. എന്നാല്‍ പിന്നീട് രോഹിത്തിനുനേരെ തുടര്‍ച്ചയായി രണ്ട് ഔട്ട് സ്വിംഗറുകളാണ് അഫ്രീദി എറിഞ്ഞത്.

പല്ലെക്കെല്ലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടം മഴയില്‍ കുതിര്‍ന്നെങ്കിലും മത്സരത്തില്‍ ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഒട്ടേറെ നിമിഷങ്ങളുണ്ടായിരുന്നു. ഷഹീന്‍ അഫ്രീദിയുടെ മാരക സ്പെല്ലും ഇഷാന്‍ കിഷന്‍റെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും തിരിച്ചടിയും ഹാരിസ് റൗഫ് കിഷന് നല്‍കിയ യാത്രയയപ്പും മുതല്‍ നിരവധി മുഹൂര്‍ത്തങ്ങള്‍.

മത്സരത്തില്‍ ടോസ് നേടി ക്രീസിലറങ്ങിയ ഇന്ത്യ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പാക് പേസര്‍മാര നേരിടാന്‍ പാടുപെട്ടു. ഷഹീന്‍ അഫ്രീദിയുടെയും നസീം ഷായുടെയും സ്വിംഗിന് മുന്നില്‍ പലവട്ടം പതറിയ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ആദ്യം മഴയെത്തിയപ്പോള്‍ ഒന്ന് ആശ്വസിച്ചു കാണും. അഞ്ചാം ഓവറില്‍ അഫ്രീദി രണ്ട് പന്തെറിഞ്ഞപ്പോഴായിരുന്നു മഴമൂലം മത്സരം ആദ്യം നിര്‍ത്തിയത്. അധികം വൈകാതെ വീണ്ടും മത്സരം തുടങ്ങി.

രോഹിത്തിനെയും കോലിയെയും ബൗള്‍ഡാക്കി; മറ്റൊരു പേസര്‍ക്കുമില്ലാത്ത അപൂര്‍വ റെക്കോർഡ് സ്വന്തമാക്കി ഷഹീന്‍ അഫ്രീദി

മഴക്കുശേഷം അഫ്രീദി എറിഞ്ഞ മൂന്നാം പന്ത് രോഹിത് പ്രതിരോധിച്ചു. എന്നാല്‍ പിന്നീട് രോഹിത്തിനുനേരെ തുടര്‍ച്ചയായി രണ്ട് ഔട്ട് സ്വിംഗറുകളാണ് അഫ്രീദി എറിഞ്ഞത്. രണ്ട് തവണയും പന്തിന്‍റെ സ്വിംഗ് തിരിച്ചറിയാനാവാതെ രോഹിത് ബീറ്റണായി. ഇതില്‍ രണ്ടാം തവണയും രോഹിത് ബീറ്റണാവുന്നത് കണ്ട് ഡ്രിസ്സിംഗ് റൂമിലിരുന്ന സാക്ഷാല്‍ വിരാട് കോലിയുടെ പോലും കണ്ണു തള്ളി.

Scroll to load tweet…

തുടര്‍ച്ചയായ രണ്ട് ഔട്ട് സ്വിംഗറുകള്‍ക്ക് ശേഷം തന്‍റെ വജ്രായുധമായ പിച്ച് ചെയ്തശേഷം അകത്തേക്ക് തിരിയുന്ന പന്തെറിഞ്ഞ അഫ്രീദി രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. മഴയുടെ ഇടവേളയില്‍ പാക് പേസ് ഇതിഹാതം വഖാര്‍ യൂനിസ് ഷഹീനോട് സംസാരിക്കുന്നത് കാണാമായിരുന്നു. അമിത ഉത്കണ്ഠയോടെ പന്തെറിയതരുതെന്നും ഒരുപാട് പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കരുതെന്നും വഖാര്‍ അഫ്രീദിയെ ഉപദേശിച്ചിരുന്നു. മഴയുടെ ഇടവേളക്കുശേഷം വ്യത്യസ്തനായ അഫ്രീദിയെ ആണ് ആരാധകര്‍ കണ്ടത്. രോഹിത്തിന് പിന്നാതെ തന്‍റെ തൊട്ടടുത്ത ഓവറില്‍ കോലിയെയും രണ്ടാം വരവില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും രവീന്ദ്ര ജഡേഡയെയും മടക്കിയ അഫ്രീദി 10 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി നാലു വിലപ്പെട്ട ഇന്ത്യന്‍ വിക്കറ്റുകള്‍ എറിഞ്ഞിട്ടു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക