ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓസീസ് ഇന്നിങ്‌സിലെ പ്രധാന കൂട്ടുകെട്ടായ സ്റ്റീവന്‍ സ്മിത്ത്- ലബുഷെയ്ന്‍ സഖ്യം പൊളിഞ്ഞതും ഈ ക്യാച്ചിലൂടെയായിരുന്നു. 54 റണ്‍സ് നേടിയ ലബുഷെയ്‌നിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. രവീന്ദ്ര ജഡേജയുടെ ഒരു ക്വിക്കര്‍ കവറിലൂടെ ഡ്രൈവ് ചെയ്യാനുള്ള ശ്രമമാണ് ക്യാച്ചില്‍ അവസാനിച്ചത്. 

കോലിയുടെ വലത് ഭാഗത്തിലൂടെ പറന്ന പന്തിലേക്ക് ഒരു ഫുള്‍ലെങ്ത് ഡൈവ് ചെയ്യുകയായിരുന്നു കോലി. മത്സരത്തിലെ നിര്‍ണായക ക്യാച്ചായിരുന്നു അത്. 126 റണ്‍സാണ് സ്മിത്ത്- ലബുഷെയ്ന്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. ലബുഷെയ്‌നിന്റെ വിക്കറ്റ് വീണിരുന്നില്ലെങ്കില്‍ ഇതിലും മികച്ച സ്‌കോറിലേക്ക് ഓസീസ് പോകുമായിരുന്നു. ക്യാച്ചിന്റെ വീഡിയോ കാണാം....