ചരിത്ര നിമിഷമാണിതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു. ''കേരളത്തിലെ കുറിച്ച്യ വിഭാഗത്തില്‍ നിന്നുള്ള ക്രിക്കറ്റ് ഓള്‍റൗണ്ടറായ മിന്നു മണി ചരിത്രം കുറിച്ചിരിക്കുകയാണ്.

ദില്ലി: കഴിഞ്ഞ ദിവസമാണ് കേരള ക്രിക്കറ്റര്‍ മിന്നു മണിയെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെുത്തിയത്. മുമ്പ് ഇന്ത്യന്‍ എ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മിന്നു ആദ്യമായിട്ടാണ് സീനിയര്‍ ടീമിലെത്തുന്നത്. നേരത്തെ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയും മിന്നു കളിച്ചിട്ടുണ്ട്. വനിതാ ഐപിഎല്ലിലെത്തുന്ന ഏക കേരള ക്രിക്കറ്ററും മിന്നു. വയനാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് വയനാട് എംപി രാജീവ് ഗാന്ധി.

ചരിത്ര നിമിഷമാണിതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു. ''കേരളത്തിലെ കുറിച്ച്യ വിഭാഗത്തില്‍ നിന്നുള്ള ക്രിക്കറ്റ് ഓള്‍റൗണ്ടറായ മിന്നു മണി ചരിത്രം കുറിച്ചിരിക്കുകയാണ്. നേരത്തെ, വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ കേരള താരമായിരുന്നു മിന്നു. ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും മിന്നു ഉള്‍പ്പെട്ടിരിക്കുന്നു. വയനാട്ടില്‍ നിന്നെത്തുന്ന താരത്തിന് എല്ലാവിധ ആശംസകളും. മികച്ച പ്രകടനം നടത്തി, നമുക്ക് കിരീടം സമ്മാനിക്കാന്‍ മിന്നുവിന് സാധിക്കട്ടെ.'' രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ടി20: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗ്സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, എസ്. മേഘന, പൂജ വസ്ത്രകാര്‍, മേഘന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജി, അനുഷ ബാറെഡ്ഡി, മിന്നു മണി.

ഏകദിനം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗ്സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, പ്രിയ പൂനിയ, പൂജ വസ്ത്രകാര്‍, മേഘന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, സ്നേഹ് റാണ.

ഡല്‍ഹി കാപിറ്റല്‍സും മിന്നുവിന് ആശംശ നേര്‍ന്നു. ഒരു വലിയ യാത്രയുടെ ആദ്യ പടിയാണിതെന്ന് ഡല്‍ഹി കാപ്റ്റല്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു. പോസ്റ്റ് വായിക്കാം.