അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായാ ആദ്യ ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞിത് പിന്നാലെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ടീം ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ എന്നിവര്‍ക്കെതിരെയാണ് മഞ്ജരേക്കര്‍ എന്നിവരുടെ ബാറ്റിങ് രീതിയെയാണ് മഞ്ജരേക്കര്‍ ചോദ്യം ചെയ്തത്. പ്രത്യേകിച്ച് അജിന്‍ക്യ രഹാനെയായിരുന്നു മഞ്ജരേക്കറുടെ ഇര.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ രഹാനെയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് മഞ്ജരേക്കര്‍ വ്യക്തമാക്കി. ''രഹാനെയുടെ ബാറ്റിങ് ടെക്‌നിക്കില്‍ പോരായ്മകളുണ്ട്. അദ്ദേഹത്തിന്റെ ഫ്രണ്ട് ഫൂട്ട് നോക്കു. ഫ്രണ്ട്ഫൂട്ടില്‍ കളിക്കാനാണ് രഹാനെ ശ്രമിച്ചത്. എന്നാല്‍ ലെങ്ത്തില്‍ അദ്ദേഹത്തിന് ആശയക്കുഴപ്പമായിരുന്നു. കോലിയും ഈ രിതിയില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. പന്ത് ബാറ്റിലേക്ക് വരുമെന്ന് പ്രതീക്ഷിച്ച് നില്‍ക്കുന്നത് പോലെയായിരുന്നു ഇരുവരുടേയും ബാറ്റിങ്. 

ആറുപതില്‍ കൂടുതല്‍ ടെസ്റ്റുകള്‍ രഹാനെ കളിച്ചുകഴിഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് രഹാനയെ പോലെയുളള താരങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഹനുമ വിഹാരി നല്‍കുന്നതിനേക്കാള്‍ രഹാനെ സംഭാവന ചെയ്യണം.'' മഞ്ജരേക്കര്‍ പറഞ്ഞു. 

പൂജാരയുടെ ഷോട്ട് സെലക്ഷനും ശരിയായിരുന്നില്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ശരിയായ പൊസിഷനില്‍ അവിടെ പന്ത് നേരിടാനാവാതെ പോയതാണ് പൂജാരയുടെ വിക്കറ്റ് വീഴ്ത്തിയതെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.