വിജയത്തിലേക്ക് ബാറ്റു വീശുകയായിരുന്നു നമ്മളെന്നും എന്നാല്‍ ചില പിഴവുകള്‍ തോല്‍വിക്ക് കാരണമായെന്നും മത്സരശേഷം ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. പക്ഷെ തോല്‍വിക്ക് ആരെയും കുറ്റപ്പെടുത്താന്‍ ഹാര്‍ദ്ദിക് തയാറായില്ല. യുവ ടീമീവുമ്പോള്‍ തെറ്റുകള്‍ വരാം. അതില്‍ നിന്ന് അവര്‍ പാഠങ്ങള്‍ പഠിക്കും. ഇനിയും നാലു മത്സരങ്ങള്‍ ബാക്കിയുണ്ടല്ലോ എന്നും ഹാര്‍ദ്ദിക് പറഞ്ഞു.
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാലു റണ്‍സിന് തോല്‍ക്കാനുള്ള കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. വിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ ഉറച്ച വിജയപ്രതീക്ഷയിലായിരുന്നു. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 113-4 എന്ന സ്കോറിലായിരുന്നു. അവസാന 30 പന്തില്‍ ജയിക്കാന്‍ വേണ്ടത് 37 റണ്‍സ് മാത്രം.
എന്നാല്‍ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ പതിനാറാം ഓവറാണ് കളി മാറ്റിയത്. ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്ലീന്‍ ബൗള്‍ഡാക്കിയ ഹോള്‍ഡര്‍ ഇന്ത്യയെ ഞെട്ടിച്ചു. മൂന്നാം പന്തില്‍ കെയ്ല്‍ മയേഴ്സിന്‍റെ നേരിട്ടുള്ള ത്രോയില്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടാവുകയും ഹോള്‍ഡറുടെ ഓവര്‍ ഡബിള്‍ വിക്കറ്റ് മെയ്ഡനാവുകയും ചെയ്തതോടെ ഇന്ത്യക്ക് സമ്മര്‍ദ്ദമായി. അക്ഷര്‍ സിക്സര്‍ പറത്തി പ്രതീക്ഷ നല്‍കിയെങ്കിലും ഫിനിഷ് ചെയ്യാനായില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് മതിയായിരുന്നെങ്കിലും വാലറ്റക്കാരായ യുസ്‌വേന്ദ്ര ചാഹലിനും അര്‍ഷ്ദീപ് സിംഗിനും മുകേഷ് കുമാറിനും ജയം അടിച്ചെടുക്കാനായില്ല.
വിജയത്തിലേക്ക് ബാറ്റു വീശുകയായിരുന്നു നമ്മളെന്നും എന്നാല്‍ ചില പിഴവുകള്‍ തോല്‍വിക്ക് കാരണമായെന്നും മത്സരശേഷം ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. പക്ഷെ തോല്‍വിക്ക് ആരെയും കുറ്റപ്പെടുത്താന്‍ ഹാര്‍ദ്ദിക് തയാറായില്ല. യുവ ടീമീവുമ്പോള്‍ തെറ്റുകള്‍ വരാം. അതില്‍ നിന്ന് അവര്‍ പാഠങ്ങള്‍ പഠിക്കും. ഇനിയും നാലു മത്സരങ്ങള്‍ ബാക്കിയുണ്ടല്ലോ എന്നും ഹാര്‍ദ്ദിക് പറഞ്ഞു.
മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനാവാത്തതും തിരിച്ചടിയായെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. കൃത്യമായ ഇടവളകളില്‍ നമുക്ക് വിക്കറ്റുകള്‍ നഷ്ടമായി. ടി20 ക്രിക്കറ്റില്‍ ഇടക്കിടെ വിക്കറ്റുകള്‍ നഷ്ടമായാലും ഒന്നോ രണ്ടോ അടികള്‍ കളിയുടെ ഗതിമാറ്റും. എന്നാല്‍ ആദ്യ മത്സരത്തില്‍ നമുക്ക് അതിന് കഴിഞ്ഞില്ല. അവിടെയാണ് നമുക്ക് പിഴച്ചത്. തിലക് വര്‍മയുടെ അരങ്ങേറ്റം മോശമായില്ല. പ്രത്യേകിച്ച് തിലക് പറത്തിയ സിക്സുകള്‍. നിര്‍ഭയ ക്രിക്കറ്റ് കളിക്കുന്ന തിലകിനെപ്പോലെയുള്ള താരങ്ങളുടെ ആത്മവിശ്വാസം ഭാവിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ഹാര്‍ദ്ദിക് പറഞ്ഞു.
അന്ന് ധോണി, ഇന്നലെ സഞ്ജു; ഇന്ത്യയെ തോല്‍പ്പിച്ച രണ്ട് റണ്ണൗട്ടുകള്‍ ഓര്‍മിപ്പിച്ച് ആരാധകര്‍
പിച്ച് സ്ലോ ആണെന്നതും കുല്‍ദീപിനും ചാഹലിനും ഒരുമിച്ച് കളിക്കാന്‍ അവസരം നല്‍കണമെന്നതും കണക്കിലെടുത്താണ് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചതെന്നും ഹാര്‍ദ്ദിക് പറഞ്ഞു. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലു റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
