വെസ്റ്റ് ഇന്‍ഡീസിനായി 123 ഏകദിനങ്ങളില്‍ ബാറ്റേന്തിയ പൊള്ളാര്‍ഡ് 26.01 ശരാശരിയില്‍ 2706 റണ്‍സടിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 13 അര്‍ധസെഞ്ചുറികളും നേടി. 119 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍.

മുംബൈ: വെസ്റ്റ് ഇന്‍ഡീസ്(West Indies) ക്രിക്കറ്റ് ടീം നായകന്‍ കെയ്റോണ്‍ പൊള്ളാര്‍ഡ്(Kieron Pollard) രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പൊള്ളാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഏകദിന, ടി20 ടീം നായകന്‍ കൂടിയാണ് നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന 34കാരനാ പൊള്ളാര്‍ഡ്.

വെസ്റ്റ് ഇന്‍ഡീസിനായി 123 ഏകദിനങ്ങളില്‍ ബാറ്റേന്തിയ പൊള്ളാര്‍ഡ് 26.01 ശരാശരിയില്‍ 2706 റണ്‍സടിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 13 അര്‍ധസെഞ്ചുറികളും നേടി. 119 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍. 101 ടി20 മത്സരങ്ങളില്‍ വിന്‍ഡീസ് കുപ്പായമണിഞ്ഞ പൊള്ളാര്‍ഡ് 25.30 ശരാശരിയില്‍ 135.14 പ്രഹരശേഷിയില്‍ 1569 റണ്‍സും നേടി. 83 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന സ്കോര്‍.

View post on Instagram

മീഡിയം പേസ് ബൗളര്‍ കൂടിയായ പൊള്ളാര്‍ഡ് ഏകദിനങ്ങളില്‍ 82 വിക്കറ്റും ടി20യില്‍ 42 വിക്കറ്റും വീഴ്ത്തി. 2007ല്‍ ദക്ഷിണഫ്രിക്കക്കെതിരെ ആയിരുന്നു ഏകദിന അരങ്ങേറ്റം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ ആണ് അവസാന ഏകദിനം കളിച്ചത്.

Scroll to load tweet…

2008ല്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു ടി20 അരങ്ങേറ്റം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ ആയിരുന്നു അവസാന ടി20 മത്സരം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളില്‍ പൊള്ളാര്‍ഡ് തുടര്‍ന്നും കളിക്കും.