പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്മയേര്‍, കീമോ പോള്‍ എന്നിവരെ ഉള്‍പ്പെടുത്തി ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ജൂലൈയില്‍ നടന്ന ഇംഗ്ലണ്ട് പര്യടത്തത്തില്‍ മൂവരും ഉണ്ടായിരുന്നില്ല. ആ പര്യടനത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ഷായ് ഹോപ്പിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ടി20 ടീമില്‍ നിന്ന് ആന്ദ്രേ റസ്സല്‍, ലെന്‍ഡല്‍ സിമണ്‍സ്, ഇവിന്‍ ലൂയിസ് എന്നിവരെ ഒഴിവാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ മികച്ച പ്രകടനം പുറത്തെടുത്ത കെയ്ന്‍ മയേഴ്‌സ് ടീമിലെത്തി. 9 മത്സരങ്ങളില്‍ നിന്ന് 222 റണ്‍സാണ് മയേഴ്‌സ് നേടിയത്. ആന്ദ്രേ ഫ്‌ളെച്ചറും ടീമിലെത്തി. 2018ന് ശേഷമാണ് ഫ്‌ളെച്ചര്‍ ടീമിലെത്തുന്നത്. 

ടെസ്റ്റ് ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ഡാരന്‍ ബ്രാവോ, ഷംറ്രാ ബ്രൂക്ക്‌സ്, ജോണ്‍ ക്യാംമ്പെല്‍, റോസ്റ്റണ്‍ ചേസ്, റഖീം കോണ്‍വാള്‍, ഷെയ്ന്‍ ഡോര്‍വിച്ച്, ഷാനോന്‍ ഗബ്രിയേല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ചെമാര്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, കീമോ പോള്‍, കെമര്‍ റോച്ച്.

ടി 20 ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, ഷെല്‍ഡണ്‍ കോട്ട്രല്‍, ആന്ദ്രേ ഫ്‌ളച്ചര്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ബ്രന്‍ഡണ്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, റോവ്മാന്‍ പവല്‍, കീമോ പോള്‍, നിക്കോളാസ് പൂരന്‍, ഒഷാനെ തോമസ്, ഹെയ്ഡന്‍ വാല്‍ഷ്, കെസ്‌റിക്ക് വില്യംസ്.