25 വര്‍ഷത്തിനുശേഷമാണ് വെസ്റ്റ് ഇന്‍ഡീസ് ടീം സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര നേടുന്നത്. 1998ലായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇതിന് മുമ്പ് വിന്‍ഡീസിന്‍റെ പരമ്പര വിജയം. സ്കോര്‍ ഇംഗ്ലണ്ട് 40 ഓവറില്‍ 206-9, വെസ്റ്റ് ഇന്‍ഡീസ് 31.4 ഓവറില്‍ 191-6. രണ്ടാം ഇന്നിംഗ്സിന് മുമ്പ് വീണ്ടും മഴ പെയ്തതോടെ വിന്‍ഡീസ് വിജയലക്ഷ്യം 34 ഓവറില്‍ 188 റണ്‍സായി വെട്ടിക്കുറച്ചിരുന്നു.

കെന്‍സിങ്ടണ്‍ ഓവല്‍: ലോകകപ്പ് ക്രിക്കറ്റിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം വീണ്ടും നാണംകെട്ടു. ലോകകപ്പിന് യോഗ്യത നേടാതിരുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ നാലു വിക്കറ്റ് തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പരയില്‍ 1-2ന്‍റെ തോല്‍വി വഴങ്ങി. ആദ്യ മത്സരം വിന്‍ഡീസ് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു.

25 വര്‍ഷത്തിനുശേഷമാണ് വെസ്റ്റ് ഇന്‍ഡീസ് ടീം സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര നേടുന്നത്. 1998ലായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇതിന് മുമ്പ് വിന്‍ഡീസിന്‍റെ പരമ്പര വിജയം.സ്കോര്‍ ഇംഗ്ലണ്ട് 40 ഓവറില്‍ 206-9, വെസ്റ്റ് ഇന്‍ഡീസ് 31.4 ഓവറില്‍ 191-6. രണ്ടാം ഇന്നിംഗ്സിന് മുമ്പ് വീണ്ടും മഴ പെയ്തതോടെ വിന്‍ഡീസ് വിജയലക്ഷ്യം 34 ഓവറില്‍ 188 റണ്‍സായി വെട്ടിക്കുറച്ചിരുന്നു.

ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് ദ്രാവിഡ് എത്ര കാലമുണ്ടാകും; ഒടുവില്‍ തീരുമാനമെടുത്ത് ബിസിസിഐ

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 40 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുക്കാനെ കഴഞ്ഞിരുന്നുള്ളു. 71 റണ്‍സെടുത്ത ബെന്‍ ഡക്കറ്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ലിയാം ലിവിങ്സ്റ്റണ്‍ 45 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഗോള്‍ഡന്‍ ഡക്കായി. 166-8ലേക്ക് വീണ ഇംഗ്ലണ്ട് വാലറ്റക്കാരുടെ ബാറ്റിംഗ് മികവിലാണ് 200 കടന്നത്. വിന്‍ഡീസിനായി മാത്യു ഫോര്‍ഡും അല്‍സാരി ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ബ്രാണ്ടന്‍ കിങിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും അലിക് അല്‍താനസെയും കീസ് കാര്‍ട്ടിയും ചേര്‍ന്ന് വിന്‍ഡീസിനെ മികച്ച നിലയില്‍ എത്തിച്ചു. 45 റണ്‍സെടുത്ത അല്‍താനസെയെ ഗസ് അറ്റ്കിന്‍സണ്‍ പുറത്താക്കിയതിന് പിന്നാലെ ക്യാപ്റ്റന്‍ ഷായ് ഹോപ്പ്(15), ഷിമ്രോണ്‍ ഹെറ്റ്മെയര്‍(12), ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്(3) എന്നിവരെ പെട്ടെന്ന് നഷ്ടമായെങ്കിലും റൊമാരിയോ ഷെപ്പേര്‍ഡും(41) മാത്യു ഫോര്‍ഡും(15) ചേര്‍ന്ന് വിന്‍ഡീസിനെ 31.4 ഓവറില്‍ 191 റണ്‍സിലെത്തിച്ചപ്പോള്‍ വീണ്ടും മഴയെത്തി. തുടര്‍ന്ന് ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിനെ വിജയികളായി പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക