13 റണ്‍സ് നേടിയ ജുമ മിയാഗിയാണ് ഉഗാണ്ടയുടെ ടോപ് സ്‌കോറര്‍. ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന അനാവശ്യ റെക്കോര്‍ഡ് പങ്കിടുകയാണിപ്പോള്‍ ഉഗാണ്ട.
ഗയാന: ടി20 ലോകകപ്പില്‍ കുന്മാരായ ഉഗാണ്ടയെ 39 റണ്‍സിട്ട് എറിഞ്ഞിട്ട് വെസ്റ്റ് ഇന്‍ഡീസ്. മത്സത്തില്‍ 134 റണ്‍സിന്റെ വിജയവും വിന്‍ഡീസ് സ്വന്തമാക്കി. ഗയാന പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ ടോസ് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. 44 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഉഗാണ്ട 12 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഉഗാണ്ടന്‍ നിരയില്‍ ജുമ മിയാഗിക്ക് (പുറത്താവാതെ 13) മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. അകെയ്ല്‍ ഹുസൈന്‍ വിന്‍ഡീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.
13 റണ്‍സ് നേടിയ ജുമ മിയാഗിയാണ് ഉഗാണ്ടയുടെ ടോപ് സ്‌കോറര്‍. ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന അനാവശ്യ റെക്കോര്‍ഡ് പങ്കിടുകയാണിപ്പോള്‍ ഉഗാണ്ട. റോജര്‍ മുകാസ (0), സിമോണ്‍ സെസായ് (4), റോബിന്‍സണ്‍ ഒബൂയ (6), അല്‍പേഷ് രാംജാനി (5), കെന്നത് വൈസ്വ (1), റിയാസത് അലി ഷാ (3), ദിനേശ് നക്രാനി (0), ബ്രയാന്‍ മസാബ (1), കോസ്മസ് യെവുട്ട (1), ഫ്രാങ്ക് സുബുഗ (0) എന്നിങ്ങനെയാണ് മറ്റ് ഉഗാണ്ടന്‍ താരങ്ങളുടെ സ്‌കോറുകള്‍.
നേരത്തെ ഭേദപ്പെട്ട തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ബ്രന്‍ഡന്‍ കിംഗ് (13) - ചാള്‍സ് സഖ്യം 41 റണ്‍സ് ചേര്‍ത്തു. പിന്നീടെത്തിയവരെല്ലാം മാന്യമായ സംഭാവന നല്‍കി. നിക്കോളാസ് പുരാന്‍ (22), റോവ്മാന്‍ പവല്‍ (23), ഷെഫാനെ റുതര്‍ഫോര്‍ഡ് (22) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആന്ദ്രേ റസ്സല്‍ (22), റൊമാരിയോ ഷെഫേര്‍ഡ് (5) എന്നിവര്‍ പുറത്താവാതെ നിന്നു.

