കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 346 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. അവിഷ്‌ക ഫെര്‍ണാണ്ടോ (127), കുശാല്‍ മെന്‍ഡിസ് (119) എന്നിവരുടെ സെഞ്ചുറികളാണ് ശ്രീലങ്കയ്ക്ക് കരുത്ത് പകര്‍ത്തത്. ഷെല്‍ഡണ്‍ കോട്ട്‌റെല്‍ വിന്‍ഡീസിനായി നാല് വിക്കറ്റ് വീഴ്ത്തി. പരമ്പരയില്‍ ആദ്യമത്സരം ശ്രീലങ്ക ജയിച്ചിരുന്നു.

മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമുള്ളപ്പോള്‍ ദിമുത് കരുണാരത്‌നെ 91), കുശാല്‍ പെരേര (0) എന്നിവര്‍ മടങ്ങി. പിന്നീട് അവിഷ്‌ക- കുശാല്‍ കൂട്ടുകെട്ടാണ് ലങ്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും 239 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്ക് പുറമെ തിസാര പെരേര (36), എയ്ഞ്ചലോ മാത്യൂസ് (1), ധനഞ്ജയ ഡിസില്‍വ (12) എന്നിവരുടെ വിക്കറ്റുകളും ശ്രീലങ്കയ്ക്ക് നഷ്ടമായി.

ഇസുരു ഉഡാന (17), വാനിഡു ഹസരങ്ക (17) എന്നിവര്‍ പുറത്താവാതെ നിന്നു. കോട്ട്‌റെല്ലിന് പുറമെ അള്‍സാരി ജോസഫ് മൂന്ന് വിക്കറ്റെടുത്തു.