ഗയാന: ഇന്ത്യക്കെതിരെ മൂന്നാം ടി20യിലും വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിരയ്‌ക്ക് മോശം തുടക്കം. ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍ ആഞ്ഞടിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ഏഴ് ഓവറില്‍ മൂന്ന് വിക്കറ്റിന് 30 റണ്‍സെന്ന നിലയിലാണ്. ചാഹറിനാണ് മൂന്ന് വിക്കറ്റും. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിന് രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. കൂറ്റനടിക്കാരനായ സുനില്‍ നരെയ്‌നെ(2 റണ്‍സ്) ചാഹര്‍ സെയ്‌നിയുടെ കൈകളിലെത്തിച്ചു. നാലാം ഓവറിലെ ആദ്യ പന്തില്‍ എവിന്‍ ലെവിസിനെയും(10 റണ്‍സ്) അഞ്ചാം പന്തില്‍ ഹെറ്റ്‌മയറെയും(1 റണ്‍സ്) എല്‍ബിയില്‍ ചാഹര്‍ മടക്കി. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ പൊള്ളാര്‍ഡും(9) പുരാനുമാണ്(5) ക്രീസില്‍.