കൂറ്റന്‍ വിജയത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് തുടക്കം പിഴച്ചു. 60 റണ്‍സെടുക്കുന്നതിനിടെ ഡേവിഡ് വാര്‍ണര്‍ (15), മിച്ചല്‍ മാര്‍ഷ് (4), ആഷ്ടണ്‍ അഗര്‍ (28) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി.
ട്രിനിഡാഡ്: ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റിംഗ് വെടിക്കെട്ട് തീര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് അടിച്ചെടുത്തത്. ഓസീസിനാവട്ടെ വിന്‍ഡീസിന്റെ സ്‌കോര്‍ മറികടക്കാനായതുമില്ല. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുക്കാനാണ് ഓസീസിന് സാധിച്ചത്. വിന്‍ഡീസിന്റെ വിജയം 35 റണ്‍സിന്. പ്രധാന താരങ്ങളില്ലാതെയാണ് ഓസീസ് ഇറങ്ങിയയത്.
കൂറ്റന്‍ വിജയത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് തുടക്കം പിഴച്ചു. 60 റണ്‍സെടുക്കുന്നതിനിടെ ഡേവിഡ് വാര്‍ണര്‍ (15), മിച്ചല്‍ മാര്‍ഷ് (4), ആഷ്ടണ്‍ അഗര്‍ (28) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. പിന്നീട് ജോഷ് ഇന്‍ഗ്ലിസ് (30 പന്തില്‍ 55) - ടിം ഡേവിഡ് (12 പന്തില്‍ 25) സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. പത്താം ഓവവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. ഇന്‍ഗ്ലിസിനൊപ്പം ചേര്‍ന്ന് മാത്യു വെയ്ഡ് (14 പന്തില്‍ 25) ശ്രമം നടത്തിനോക്കി. എന്നാല്‍ വിജയത്തിലേക്ക് നയിക്കാനായില്ല. നതാന്‍ എല്ലിസ് (22 പന്തില്‍ 39) - ആഡം സാംപ (16 പന്തില്‍ 21) എന്നിവരുടെ ഇന്നിംഗ്‌സ് തോല്‍വി ഭാരം കുറയ്ക്കാനാണ് സഹായിച്ചത്. ജോഷ് ഹേസല്‍വുഡ് (3) പുറത്താവാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ഗുഡകേഷ് മോട്ടി, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
അഭ്യൂഹങ്ങള്‍ക്ക് വിരാമം! വിരാട് കോലി അമേരിക്കയിലേക്ക് തിരിച്ചു; ബംഗ്ലാദേശിനെതിരെ കളിച്ചേക്കില്ല
വിന്‍ഡീസിന് ഷായ് ഹോപ്പിന്റെ വിക്കറ്റ് (14) നേരത്തെ നഷ്ടമായിരുന്നു. പിന്നീട് വന്നവരെല്ലാം കൂറ്റന്‍ അടികള്‍കൊണ്ട് ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി. മൂന്നാം വിക്കറ്റില്‍ ജോണ്‍സണ്‍ ചാള്‍സ് (31 പന്തില്‍ 40) - നിക്കോളാസ് പുരാന്‍ (25 പന്തില്‍ 75) സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. പത്താം ഓവറില്‍ പുരാന്‍ മടങ്ങി. എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പുരാന്റെ ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലെത്തിയ റോവ്മാന്‍ പലും (25 പന്തില്‍ 52) കൂറ്റനടികള്‍കൊണ്ട് കളം നിറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സ് താരമായ പവല്‍ ചാള്‍സിനൊപ്പം 42 റണ്‍സ് കൂട്ടിചേര്‍ത്തു. നാലാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. വൈകാതെ പവലും മടങ്ങി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു പവന്റെ ഇന്നിംഗ്‌സ്. തുര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (13 പന്തില്‍ 18) - ഷെഫാനെ റുതര്‍ഫോര്‍ഡ് (18 പന്തില്‍ 47) സഖ്യം സ്‌കോര്‍ 250 കടത്തി. റുതര്‍ഫോര്‍ഡിന്റെ ഇന്നിംഗ്‌സില്‍ നാല് വീതം സിക്‌സും ഫോറുമുണ്ടായിരുന്നു. രാജസ്ഥാന്‍ താരമായ ഹെറ്റ്‌മെയര്‍ ഒരു സിക്‌സും ഫോറും നേടിയിരുന്നു.

