കാല്‍മുട്ടിനേറ്റ പരിക്കാണ് സമിത്തിന് വിനയായത്. ഇക്കാര്യം അണ്ടര്‍ 19 പരിശീലകന്‍ ഋഷികേഷ് കനിത്കര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

ബംഗളൂരു: മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് അടുത്തിടെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ ഏകദിനത്തിലും യൂത്ത് ടെസ്റ്റിനുമുള്ള ടീമിലാണ് സമിത് ഉള്‍പ്പെട്ടിരുന്നത്. ആദ്യമായിട്ടാണ് താരം ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും. എന്നാല്‍ ഒരു മത്സരത്തില്‍ പോലും സമിത്തിന് കളിക്കാന്‍ സാധിച്ചില്ല. ടീമിലെത്തിയിട്ടും എന്തുകൊണ്ട് കളിപ്പിച്ചില്ലെന്ന ചോദ്യം ക്രിക്കറ്റ് ലോകം ചോദിച്ചുകൊണ്ടേയിരുന്നു.

കാല്‍മുട്ടിനേറ്റ പരിക്കാണ് സമിത്തിന് വിനയായത്. ഇക്കാര്യം അണ്ടര്‍ 19 പരിശീലകന്‍ ഋഷികേഷ് കനിത്കര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ''സമിത് ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്. അദ്ദേഹം കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായിട്ടില്ല.'' കനിത്കര്‍ പറഞ്ഞു. പരിക്കില്‍ നിന്ന് മോചിതനല്ലാത്തിനാല്‍ സമിതിന് ഇനി ഇന്ത്യയുടെ അണ്ടര്‍ 19 ലെവലില്‍ കളിക്കാനാവില്ലെന്നാണ് അറിയുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത സമിത്തിന് 2026ല്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പിലും കളിക്കാനാവില്ലെന്നുള്ളതാണ്.

ഇത് ടി20 ലോകകപ്പാണെന്ന് ഓര്‍ക്കണം! ഇന്ത്യന്‍ ഫീല്‍ഡര്‍മാരെ ഓര്‍മിപ്പിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍

ഐസിസിയുടെ പ്രായ യോഗ്യതാ മാനദണ്ഡം കാരണമാണ് 2026ല്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ സമിത്തിന് കളിക്കാനാവാത്തത്. ആ സമയം ആവുമ്പോഴേക്കും സമിത്തിന് പ്രായപരിധി കഴിയും. ഐസിസിയുടെ ചട്ടങ്ങള്‍ അനുസരിച്ച്, അണ്ടര്‍ 19 ലോകകപ്പില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ള ഏതൊരു കളിക്കാരനും 2025 ഓഗസ്റ്റ് 31-ന് 19 വയസ്സിന് താഴെയുള്ളവരായിരിക്കണം. എന്നാല്‍ സമിത്തിന് ഒക്ടോബര്‍ 11ന് 19 വയസ് തികയും.

Scroll to load tweet…
Scroll to load tweet…

ഈ വര്‍ഷമാദ്യം കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടക ചാംപ്യന്‍മാരായപ്പോള്‍ സമിത്തിന്റെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണായകമായിരുന്നു. 10 ഇന്നിംഗ്സില്‍ നിന്ന് 362 റണ്‍സാണ് സമിത്തിന്റെ സമ്പാദ്യം. 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറികള്‍ താരം സ്വന്തമാക്കി. 36.20 ശരാശരിയില്‍ സ്‌കോര്‍ ചെയ്യാന്‍ സമിത്തിന് സാധിച്ചിരുന്നു. 16 വിക്കറ്റുമായി ബൗളിംഗിലും തിളങ്ങി സമിത്. ഇതുതന്നെയാണ് അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണമായതും.