ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തിയത് രണ്ടാം ഏകദിനത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയെന്നുള്ളതാണ്. ചാഹറിന് പകരം ഷാര്‍ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും ചാഹറിനെ ഒഴിവാക്കിയതിലുള്ള കാരണമാണ് പലരും അന്വേഷിക്കുന്നത്.

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത താരമാണ് ദീപക് ചാഹര്‍. ഏഴ് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങിയ താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തിലെ താരവും ചാഹറായിരുന്നു. പരിക്കിനെ തുടര്‍ന്ന് ആറര മാസത്തോളം പുറത്തതിരുന്നതിന് ശേഷമാണ് ചാഹര്‍ തിരിച്ചെത്തുന്നത്. സിംബാബ്‌വെക്കെതിരെ ആദ്യ ഓവര്‍ എറിയുമ്പോള്‍ ചെറിയ ബുദ്ധിമുട്ട്് കാണിച്ചെങ്കിലും പിന്നീട് താളം കണ്ടെത്താന്‍ കഴിയുകയും ചെയ്തു.

എന്നാല്‍ ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തിയത് രണ്ടാം ഏകദിനത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയെന്നുള്ളതാണ്. ചാഹറിന് പകരം ഷാര്‍ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും ചാഹറിനെ ഒഴിവാക്കിയതിലുള്ള കാരണമാണ് പലരും അന്വേഷിക്കുന്നത്. താരത്തിന് പരിക്കാണോ എന്നുള്ള കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പിന്നെ എന്തിന് പുറത്താക്കിയെന്ന ചോദ്യമുയരുന്നുണ്ട്.

Scroll to load tweet…

ആദ്യ ഏകദിനത്തില്‍ പന്തെറിയാനുള്ള ബുദ്ധിമുട്ടിയതിനെ കുറിച്ച് ചാഹര്‍ തുറന്ന് സംസാരിച്ചിരുന്നു. ലാന്‍ഡ് ചെയ്യുന്നതില്‍ പ്രശ്‌നം നേരിട്ടെന്ന്ചാഹര്‍ സമ്മതിക്കുകയും ചെയ്തു. പിന്നീട് താരത്തെ പത്ത് ഓവര്‍ പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചിരുന്നില്ല. ഏഴ് ഓവറാണ് ചാഹറിന് നല്‍കിയത്. ഇതും സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. 

Scroll to load tweet…

അടുത്ത ആഴ്ച്ച ഏഷ്യാകപ്പ് ആരംഭിക്കാനിരിക്കെ പരിക്കുകളില്ലാതിരിക്കാന്‍ മാറ്റിനിര്‍ത്തിയതാണോയെന്ന സംശയവുണ്ട്. ഏഷ്യാകപ്പില്‍ ചാഹര്‍ സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് ഉള്‍പ്പെട്ടത്. ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ഒരാളെകൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ചാഹറിന് വിശ്രമം നല്‍കിയതായിരിക്കാമെന്നുള്ള വിലയിരുത്തലുമുണ്ട്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…