കഴിഞ്ഞ വര്‍ഷം ലെസെസ്റ്റര്‍ഷെയറിനെ വണ്‍ ഡേ കപ്പില്‍ ചാമ്പ്യൻമാരാക്കുന്നതിലും ഹള്‍ നിര്‍ണായക പങ്കുവഹിച്ചു. ഇംഗ്ലണ്ട് എ ടീമിനായി കഴിഞ്ഞ മാസം അരങ്ങേറിയ ഹള്‍ ശ്രീലങ്കക്കെതിരെ പരിശീലന മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ലണ്ടൻ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പേസര്‍ മാര്‍ക്ക് വുഡ് പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ ഇംഗ്ലണ്ട് പകരം ടീമിലെത്തിച്ചത് മറ്റൊരു അതിവേഗക്കാരനെ.ലെസെസ്റ്റര്‍ഷെയറിന്‍റെ ഇടംകൈയന്‍ പേസറായ ജോഷ് ഹള്ളാണ് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് വുഡിന് വലതുതുടയിലെ പേശികള്‍ക്ക് പരിക്കേറ്റത്. അതിവേഗം കൊണ്ട് എതിരാളികളെ അമ്പരപ്പിക്കുന്ന വുഡ് പോയപ്പോള്‍ പകരമെത്തുന്നതും മറ്റൊരു അതിവേഗക്കാരനാണെന്നതാണ് പ്രത്യേകത. 20കാരന്‍ പേസര്‍ ജോഷ് ഹള്‍ വേഗം കൊണ്ടും ഉയരം കൊണ്ടുമാണ് എതിരാളികളുടെ പേടിസ്വപ്നമാകുന്നത്. കഴിഞ്ഞ വര്‍ഷം കൗണ്ടി ക്രിക്കറ്റില്‍ അരങ്ങേറിയ ഹള്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.
കഴിഞ്ഞ വര്‍ഷം ലെസെസ്റ്റര്‍ഷെയറിനെ വണ്‍ ഡേ കപ്പില്‍ ചാമ്പ്യൻമാരാക്കുന്നതിലും ഹള്‍ നിര്‍ണായക പങ്കുവഹിച്ചു. ഇംഗ്ലണ്ട് എ ടീമിനായി കഴിഞ്ഞ മാസം അരങ്ങേറിയ ഹള്‍ ശ്രീലങ്കക്കെതിരെ പരിശീലന മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.ഹണ്ട്രഡ് ചാമ്പ്യൻഷിപ്പിലും സ്ഥിരമായി 145 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ് ഹള്‍ എതിരാളികളെ വെള്ളംകുടിപ്പിച്ചിരുന്നു.
ടീമിലെത്തിയെങ്കിലും രണ്ടാം ടെസ്റ്റില്‍ ഹള്ളിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. വുഡിന് പകരം രണ്ടാം ടെസ്റ്റില്‍ ഒലി സ്റ്റോണിന് അവസരം നല്‍കിയേക്കുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച ലോര്‍ഡ്സിലാണ് ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വിജയം നേടിയ ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.
ശ്രീലങ്കക്കെതിരായ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇംഗ്ലണ്ട് ടീം: ഒലി പോപ്പ് (ക്യാപ്റ്റൻ),ഗുസ് അറ്റ്കിൻസൺ, ഷൊയ്ബ് ബഷീർ, ഹാരി ബ്രൂക്ക്, ജോർദാൻ കോക്സ്, ബെൻ ഡക്കറ്റ്, ജോഷ് ഹൾ,ഡാൻ ലോറൻസ്,മാത്യു പോട്ട്സ്,ജോ റൂട്ട്, ജാമി സ്മിത്ത്, ഒലി സ്റ്റോൺ, ക്രിസ് വോക്സ്.
