ബറോഡക്ക് വേണ്ടി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മാത്രമെ കളിച്ചിട്ടുള്ളുവെങ്കിലും സമര്‍ജിത് സിങിന്‍റെ ആസ്തി 20,000 കോടി രൂപക്ക് മുകളിലാണ്. പരസ്യവരുമാനമോ വ്യവസായമോ ഒന്നും അല്ല സമര്‍ജിത് സിങിന്‍റെ മുഖ്യവരുമാന സ്രോതസ്. 

ബറോഡ: ലോകത്തിലെയോ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ആരായിരിക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും എം എസ് ധോണിയുടെയും വിരാട് കോലിയുടെയുമെല്ലാം പേരായിരിക്കും നിങ്ങളുടെ മനസില്‍ ആദ്യമെത്തുക. എന്നാല്‍ ഇവരാരുമല്ല, ഇന്ത്യൻ കുപ്പായത്തില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള മറ്റൊരു താരമാണ് ഇന്ത്യയിലെയും ഒരുപക്ഷെ ലോകത്തിലെയും ഏറ്റവും ധനികനായ ക്രിക്കറ്റര്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ താരവും ലോക ക്രിക്കറ്റിലെ അതിസമ്പന്നരില്‍ ഒരാളുമായ വിരാട് കോലിയുടെ ആകെ ആസ്തി 1000 കോടി രൂപ പിന്നിട്ടത് കഴിഞ്ഞ വര്‍ഷമായിരുന്നു. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 1250 കോടി രൂപയുടെയും മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിക്ക് 1040 കോടി രൂപയുടെയും ആകെ ആസ്തിയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ സമ്പത്തിന്‍റെ കാര്യക്കില്‍ ഇവരെയെല്ലാം കടത്തിവെട്ടുന്ന ആ കളിക്കാരന്‍ ബറോഡ ക്രിക്കറ്റ് താരമായിരുന്ന സമര്‍ജിത് സിങ് രഞ്ജിത്‌ സിങ് ഗെയ്ക്‌വാദ് ആണ്. ബറോഡക്ക് വേണ്ടി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മാത്രമെ കളിച്ചിട്ടുള്ളുവെങ്കിലും സമര്‍ജിത് സിങിന്‍റെ ആസ്തി 20,000 കോടി രൂപക്ക് മുകളിലാണ്. പരസ്യവരുമാനമോ വ്യവസായമോ ഒന്നും അല്ല സമര്‍ജിത് സിങിന്‍റെ മുഖ്യവരുമാന സ്രോതസ്.

നിങ്ങളുടെ സേവനത്തിന് പെരുത്ത നന്ദി, വീണ്ടും നിരാശപ്പെടുത്തിയതിന് പിന്നാലെ പാടീദാറിനെതിരെ രൂക്ഷ വിമര്‍ശനം

അത് ബറോഡ രാജകുടുംബാംഗമെന്ന നിലയില്‍ പാരമ്പര്യമായി കിട്ടിയ സ്വത്ത് വകകളാണ്. ബറോഡ രാജാവായിരുന്ന രഞ്ജിത് സിങ് പ്രതാപ് സിങ് ഗെയ്ക്‌വാദിന്‍റെ ഏക മകനായ സമര്‍ജിത് സിങ് 1967ലാണ് ജനിച്ചത്. 2012ല്‍ രഞ്ജിത് സിങ് പ്രതാപ് സിങ് മരിച്ചതോടെ ബറോഡ രാജാവായ സമര്‍ജിത് സിങ് ആണ് ലോകപ്രശസ്തമായ ലക്ഷ്മിവിലാസ് കൊട്ടാരത്തിന്‍റെ ഉടമ.

ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും ബനാറസിലെയും 17 പ്രധാന ക്ഷേത്രങ്ങളുടെ നിയന്ത്രണവും സമര്‍ജിത് സിങിന്‍റെ നേതൃത്വത്തിലുള്ള ട്രസ്റ്റിനാണ്. വാങ്കാണര്‍ സ്റ്റേറ്റിലെ രാജകുടുംബാഗമായ രാധികരാജെ ആണ് സമര്‍ജിത് സിങിന്‍റെ പത്നി. രഞ്ജി ട്രോഫിയില്‍ ബറോഡക്കായി ആറ് മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍ ബാറ്ററായി കളിച്ചിട്ടുള്ള സമര്‍ജിത് സിങ് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക