ആരാണ് സന ജാവേദെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പാകിസ്ഥാന്‍ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സന. 2012ല്‍ ഷെഹര്‍-ഇ-സാത് എന്ന സീരിയലിലൂടെയാണ് അരങ്ങേറ്റം.

ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ വനിതാ ടെന്നിസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്ക് ഉറുദു സീരിയല്‍ നായിക സന ജാവേദിനെ വിവാഹം ചെയ്‌തെന്ന വാര്‍ത്ത അല്‍പസമയം മുമ്പാണ് പുറത്തുവന്നത്. സന ജാവേദിനെയാണ് മാലിക്ക് വിവാഹം ചെയ്തത്. ഇന്ന് നടന്ന ഇരുവരുടേയും വിവാഹ ചടങ്ങിന്റെ ഫോട്ടോകള്‍ മാലിക്ക് തന്നെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു. ഷായ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ആരാണ് സന ജാവേദെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പാകിസ്ഥാന്‍ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സന. 2012ല്‍ ഷെഹര്‍-ഇ-സാത് എന്ന സീരിയലിലൂടെയാണ് അരങ്ങേറ്റം. 'ഖാനി' എന്ന റൊമാന്റിക് സീരിയലിലൂടെ സന കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. 2020ലായിരുന്നു സനയുടെ ആദ്യ വിവാഹം. ഗായകന്‍ ഉമര്‍ ജസ്വലുമായിട്ടുള്ള വിവാഹം കറാച്ചിയിലാണ് നടന്നത്. പിന്നീട് ദമ്പതികളെ പാകിസ്ഥാന്‍ ആഘോഷിക്കുകയായിരുന്നു. വലിയ സ്വീകാര്യതയാണ് ഇരുവര്‍ക്കും ലഭിച്ചത്. എന്നാല്‍ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായി. ഒരുമിച്ചുള്ള താമസവും അവസാനിച്ചിപ്പിച്ചു. പിന്നീട് ഇരുവരും പേര്‍പിരിഞ്ഞെന്ന വാര്‍ത്തകളാണ് പുറത്തുവന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളെല്ലാം ഇരുവരും ഡിലീറ്റാക്കിയിരുന്നു. ഇതിനിടെ മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സനയുടെ ജന്മദിനത്തില്‍ മാലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് സംശയങ്ങള്‍ വര്‍ധിപ്പിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സനയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച മാലിക്ക് 'ഹാപ്പി ബര്‍ത്ത്ഡേ ബഡ്ഡി' എന്നും കുറിച്ചിട്ടിരുന്നു. 

മാലിക്കിന്‍റെ ഒരു പഴയ ട്വീറ്റും ഇപ്പോള്‍ വൈറലാണ്. 2022 മാര്‍ച്ച് 12ലെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സനയെ അറിയാമെന്ന് മാലിക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. പോസ്റ്റ് വായിക്കാം...

Scroll to load tweet…

മാലിക്കും സാനിയയും 2010 ല്‍ ഇന്ത്യയിലെ ഹൈദരാബാദില്‍ പരമ്പരാഗത ഇസ്ലാമിക ചടങ്ങിലാണ് വിവാഹിതരായത്. തുടര്‍ന്ന് പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ വാലിമ ചടങ്ങും നടന്നു. ദമ്പതികളുടെ ആദ്യ മകന്‍ ഇസാന്‍ 2018ലാണ് ജനിച്ചത്. കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകന്റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന ചിന്ത ആരാധകര്‍ക്കുമണ്ടായിരുന്നു.

അവിശ്വസനീയമായി തകര്‍ന്നടിഞ്ഞു! രഞ്ജിയില്‍ മുംബൈക്ക് മുന്നില്‍ ലീഡ് വഴങ്ങി കേരളം, മോഹിത്തിന് ഏഴ് വിക്കറ്റ്