അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റിനെ ഉയര്‍ച്ചകളിലേക്ക് നയിച്ച അസ്‌ഗര്‍ അഫ്‌ഗാനാണ് നായകസ്ഥാനം നഷ്ടമായത്. പകരം ഗുല്‍ബാദിന്‍ നൈബിനെ നായകനാക്കുകയായിരുന്നു. 

കാബൂള്‍: ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് അഫ്‌ഗാന്‍ പുതിയ നായകനെ തീരുമാനിച്ചത് വലിയ ചര്‍ച്ചയായിരുന്നു. അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റിനെ ഉയര്‍ച്ചകളിലേക്ക് നയിച്ച അസ്‌ഗര്‍ അഫ്‌ഗാനാണ് നായകസ്ഥാനം നഷ്ടമായത്. പകരം ഗുല്‍ബാദിന്‍ നൈബിനെ നായകനാക്കുകയായിരുന്നു. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നൈബ് നായകനായെത്തി.

അഫ്‌ഗാന്‍ ക്രിക്കറ്റിന്‍റെ ദീര്‍ഘകാല ഭാവി മുന്നില്‍ കണ്ടാണ് പുതിയ നായകന് ചുമതല നല്‍കിയതെന്ന് ചീഫ് സെലക്‌ടര്‍ ദാവത്ത് ഖാന്‍ വ്യക്തമാക്കി. നിലവില്‍ അസ്‌ഗറിന്‍റെയോ മറ്റേത് നായകന്‍റെയോ കീഴില്‍ അഫ്‌ഗാന് ലോകകപ്പ് നേടാനാവില്ലെന്ന് തങ്ങള്‍ക്കറിയാം. ഈ ലോകകപ്പല്ല, 2023 ലോകകപ്പ് മുന്നില്‍ കണ്ടാണ് നൈബിന് ചുമതല നല്‍കിയതെന്നും ചീഫ് സെലക്‌ടര്‍ വ്യക്തമാക്കി. 

ലോകകപ്പിനുള്ള അഫ്ഗാന്‍ ടീം: ഗുല്‍ബാദിന്‍ നൈബ്(ക്യാപ്റ്റന്‍), മൊഹമ്മദ് ഷഹ്സാദ്(വിക്കറ്റ് കീപ്പര്‍), നൂര്‍ അലി സര്‍ദ്രാന്‍, ഹസ്രത്തുള്ള സാസെ, റഹ്മത്ത് ഷാ, അസ്ഗര്‍ അഫ്ഗാന്‍, ഹഷ്മത്തുള്ള ഷാഹിദി, നജീബുള്ള സര്‍ദ്രാന്‍, സമീയുള്ള ഷെന്‍വാരി, മൊഹമ്മദ് നബി, റഷീദ് ഖാന്‍, ദവ്‌ലത് സര്‍ദ്രാന്‍, അഫ്താബ് ആലം, ഹമീദ് ഹസ്സന്‍, മുജീബ് ഉര്‍ റഹ്മാന്‍.