ടോസ് വേളയില്‍ സഞ്ജുവിന്‍റെ പേര് വന്നതും ട്വിറ്ററില്‍ ആരാധകര്‍ ഇളകിമറഞ്ഞു. സ‍ഞ്ജുവിന് തുടര്‍ന്നും ടീം മാനേജ്‌മെന്‍റ് പിന്തുണ നല്‍കണം എന്നാവശ്യപ്പെടുകയാണ് ആരാധകര്‍. 

പോര്‍ട്ട് ഓഫ് സ്പെയിന്‍: രാജ്യമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍(WI vs IND 1st ODI) തന്നെ ടീം ഇന്ത്യ മലയാളി താരം സഞ്ജു സാംസണ്(Sanju Samson) അവസരം നല്‍കി. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ടോസ് വേളയില്‍ സഞ്ജുവിന്‍റെ പേര് വന്നതും ട്വിറ്ററില്‍ ആരാധകര്‍ ഇളകിമറഞ്ഞു. സ‍ഞ്ജുവിന് തുടര്‍ന്നും ടീം മാനേജ്‌മെന്‍റ് പിന്തുണ നല്‍കണം എന്നാവശ്യപ്പെടുകയാണ് ആരാധകര്‍. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ ഇന്ത്യയെ ബാറ്റിംഗിനയച്ചു. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് സഞ്ജു ഏകദിന പ്ലേയിംഗ് ഇലവനില്‍ മടങ്ങിയെത്തിയത്. പരിക്കിന്‍റെ പിടിയിലുള്ള സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്ന് കളിക്കുന്നില്ല. അക്‌സര്‍ പട്ടേലാണ് പകരക്കാരന്‍. ജഡേജയുടെ അസാന്നിധ്യത്തില്‍ ശ്രേയസ് അയ്യരാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. നായകന്‍ ശിഖര്‍ ധവാനൊപ്പം ശുഭ്‌മാന്‍ ഗില്ലാണ് ഇന്ത്യന്‍ ഓപ്പണര്‍. പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലാണ് മത്സരം. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ.