Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ വിട്ടാല്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ അനുഭവമാകുമെന്ന് ദ്രാവിഡ്

നമ്മള്‍ ലക്ഷ്യമിട്ടതില്‍ നിന്ന് 15-20 റണ്‍സ് കുറച്ചെ നേടാനായുള്ളു. എങ്കിലും കളിയുടെ അവസാനം ഹാര്‍ദ്ദിക്കിന്‍റെ ബാറ്റിംഗ് ഉജ്ജ്വലമായിരുന്നു. 15 ഓവര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് നമ്മള്‍ ലക്ഷ്യമിട്ടതിലും കുറവെ നേടാനാവുള്ളു എന്നായിരുന്നു. പക്ഷെ ഹാര്‍ദ്ദിക് നന്നായി ഫിനിഷ് ചെയ്തു.

Will Indian players to feature in overseas T20 leagues, Rahul Dravid responds
Author
First Published Nov 10, 2022, 10:59 PM IST

അഡ‍്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തീര്‍ത്തും നിഷ്പ്രഭരാക്കിയെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇംഗ്ലണ്ടിനെതിരായ തോല്‍വിയെ വന്‍ തകര്‍ച്ചയായി കാണാനാവില്ലെന്നും ഇന്നത്തെ ദിവസം ഇംഗ്ലണ്ടായിരുന്നു മികച്ച ടീമെന്നും കളിയുടെ എല്ലാ മേഖലകളിലും അവര്‍ ഇന്ത്യയെ നിഷ്പ്രഭരാക്കിയെന്നും ദ്രാവിഡ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നമ്മള്‍ ലക്ഷ്യമിട്ടതില്‍ നിന്ന് 15-20 റണ്‍സ് കുറച്ചെ നേടാനായുള്ളു. എങ്കിലും കളിയുടെ അവസാനം ഹാര്‍ദ്ദിക്കിന്‍റെ ബാറ്റിംഗ് ഉജ്ജ്വലമായിരുന്നു. 15 ഓവര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് നമ്മള്‍ ലക്ഷ്യമിട്ടതിലും കുറവെ നേടാനാവുള്ളു എന്നായിരുന്നു. പക്ഷെ ഹാര്‍ദ്ദിക് നന്നായി ഫിനിഷ് ചെയ്തു. ജോസ് ബട്‌ലര്‍ അപകടകാരിയാണെന്ന് നമുക്കെല്ലാം അറിയാം. ഹെയ്ല്‍സി‌നൊപ്പം ചേര്‍ന്ന ബട്‌ലര്‍ തകര്‍ത്തടിച്ചതോടെ ആവശ്യമായ റണ്‍റേറ്റ് കുത്തനെ ഇടിഞ്ഞു.

'രാഹു'കാലം മാറാതെ രാഹുലും ഇന്ത്യയും, എയറില്‍ കയറ്റി ആരാധകര്‍

ഇന്ത്യ സെമിയിലെത്തിയെങ്കിലും ടീമിന്‍റെ മൊത്തത്തിലുള്ള പ്രകടനത്തെ വിലയിരുത്താനായിട്ടല്ലെന്നും മത്സരം കഴിഞ്ഞ് മണിക്കൂറിനുള്ളില്‍ വിലയിരുത്തുന്നത് ശരിയല്ലെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യ കളിക്കാര്‍ വിദേശ ടി20 ലീഗുകളില്‍ കളിക്കാനുള്ള സാധ്യത ദ്രാവിഡ് പൂര്‍ണായും തള്ളിക്കളയുകയും  ചെയ്തു.

ഇന്ത്യക്ക് രഞ്ജി ട്രോഫി ഉള്‍പ്പെടെ തിരിക്കേറിയ ആഭ്യന്തര സീസണാണുള്ളത്. യുവതാരങ്ങള്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ പോയാല്‍ അത് ആഭ്യന്തര ക്രിക്കറ്റിനെ അത് പ്രതികൂലമായി ബാധിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാര്‍ മികവ് കാട്ടിയില്ലെങ്കില്‍ അത് ആത്യന്തികമായി ടെസ്റ്റ് ക്രിക്കറ്റിനെയാവും ബാധിക്കുക്കയെന്നും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാം അറിയാവുന്നതല്ലെ എന്നും ദ്രാവിഡ് ചോദിച്ചു.

ടീമില്‍ ഒരു ക്യാപ്റ്റനെ പാടുള്ളു, 7 ക്യാപ്റ്റന്‍മാരുണ്ടായാല്‍ ഇങ്ങനെയിരിക്കും; തുറന്നടിച്ച് ജഡേജ

ഇന്ന് നടന്ന ടി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്‍റെ നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ഞായഴാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും. ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയത്.

Follow Us:
Download App:
  • android
  • ios