Asianet News MalayalamAsianet News Malayalam

ധോണിയുടെ തിരിച്ചുവരവ് എപ്പോള്‍; നിലപാട് വ്യക്തമാക്കി രവി ശാസ്ത്രി

ലോകകപ്പിനുശേഷം അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. തിരിച്ചുവരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം അദ്ദേഹം തീര്‍ച്ചയായും സെലക്ടര്‍മാരെ അറിയിക്കും.

Will MS Dhoni play for India again here is the answer from Ravi Shastri
Author
Pune, First Published Oct 9, 2019, 11:12 AM IST

പൂനെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എം എസ് ധോണി ഇനി തിരിച്ചെത്തുമോ എന്ന ചോദ്യങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. തിരിച്ചുവരുന്ന കാര്യത്തില്‍ ധോണിയാണ് തീരുമാനമെടുക്കേണ്ടതെന്ന് രവി ശാസ്ത്രി ദ് ഹിന്ദുവിനോട് പറഞ്ഞു.

എപ്പോള്‍ മുതല്‍ താന്‍ വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് തീരുമാനമെടുക്കേണ്ടതും ഭാവി കാര്യങ്ങളെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റിയെ അറിയിക്കേണ്ടതും ധോണിയാണ്. തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ലോകകപ്പിനുശേഷം ഞാന്‍ ധോണിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല.

Will MS Dhoni play for India again here is the answer from Ravi Shastriആദ്യം അദ്ദേഹം വീണ്ടും ക്രിക്കറ്റ് കളിച്ചുതുടങ്ങട്ടെ. കാര്യങ്ങള്‍ എങ്ങനെ പോവുന്നു എന്നു നോക്കി നമുക്ക് തീരുമാനിക്കാം. ലോകകപ്പിനുശേഷം അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. തിരിച്ചുവരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം അദ്ദേഹം തീര്‍ച്ചയായും സെലക്ടര്‍മാരെ അറിയിക്കും-ശാസ്ത്രി പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മഹാന്‍മാരായ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലാണ് ധോണിയുടെ സ്ഥാനമെന്നും ശാസ്ത്രി പറഞ്ഞു.

Will MS Dhoni play for India again here is the answer from Ravi Shastriദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഋഷഭ് പന്തിന് പകരം വദ്ധിമാന്‍ സാഹയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെയും ശാസ്ത്രി ന്യായീകരിച്ചു. സാഹയ്ക്ക് പരിക്കേറ്റപ്പോഴാണ് അദ്ദേഹം ടീമില്‍ നിന്ന് പുറത്തായും ഋഷഭ് പന്ത് ടീമിലെത്തിയതും. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സാഹ. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പന്ത് ഉയര്‍ന്നും താഴ്ന്നും വരുമ്പോള്‍ വിക്കറ്റിന് പിന്നില്‍ സാഹയുടെ സാന്നിധ്യം വിലമതിക്കാനാവാത്തതാണ്.

ഋഷഭ് പന്ത് ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറി അടിച്ചിട്ടുള്ള കളിക്കാരനാണ്. പ്രതിഭാധനനുമാണ്. പക്ഷേ അദ്ദേഹം ചെറുപ്പമാണ്. കീപ്പിംഗില്‍ ഇനിയും മെച്ചപ്പെടാന്‍ അദ്ദേഹത്തിന് സമയമുണ്ട്-ശാസ്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios