Asianet News MalayalamAsianet News Malayalam

Womens T20 Challenge : സൂപ്പര്‍നോവാസിനെതിരെ ട്രെയ്ല്‍ബ്ലേസേഴ്‌സിന് 164 റണ്‍സ് വിജയലക്ഷ്യം

മികച്ച തുടക്കമാണ് സൂപ്പര്‍നോവാസിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ പ്രിയ പൂനിയ (20 പന്തില്‍ 22)- ഡോട്ടിന്‍ സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ആറാം ഓവറില്‍ ഡോട്ടിന്‍ പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി.

Womens T20 Challenge Trailblazers need 164 runs to win Supernovas
Author
Pune, First Published May 23, 2022, 9:15 PM IST

പൂനെ: വനിതാ ടി20 ചലഞ്ചില്‍ സൂപ്പര്‍ നോവാസിനെതിരെ (Supernovas) ട്രെയ്ല്‍ബ്ലേസേഴ്‌സിന് 164 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനെത്തിയ സൂപ്പര്‍ നോവാസിന് ഹര്‍മന്‍പ്രീത് കൗര്‍ (37), ഹര്‍ലീന്‍ ഡിയോള്‍ (35), ദിയേന്ദ്ര ഡോട്ടിന്‍ (32) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഹെയ്‌ലി മാത്യൂസ് മൂന്നും സല്‍മാ ഖതുന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

മികച്ച തുടക്കമാണ് സൂപ്പര്‍നോവാസിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ പ്രിയ പൂനിയ (20 പന്തില്‍ 22)- ഡോട്ടിന്‍ സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ആറാം ഓവറില്‍ ഡോട്ടിന്‍ പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. എട്ടാം ഓവരില്‍ പ്രിയയും പവലിയനില്‍ തിരിച്ചെത്തി. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ വേഗത്തില്‍ സ്‌കോര്‍ കണ്ടെത്തിയതോടെ 12-ാം ഓവറില്‍ 100 റണ്‍സെടുത്തു. എന്നാല്‍ ആ ഓവറില്‍ ഹര്‍ലീന്‍ മടങ്ങി.

പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. സുനെ ലുസ് (10), അലാന കിംഗ് (5), പൂജ വസ്ത്രകര്‍ (14), സോഫി എക്ലെസ്‌റ്റോണ്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ഹര്‍മന്‍പ്രീത് അടിച്ചെടുത്ത 37 റണ്‍സാണ് ടീമിനെ 160 കടത്താന്‍ സഹായിച്ചത്. ഹര്‍മന്‍പ്രീത് റണ്ണൗട്ടായി. മേഘ്‌ന സിംഗ് (2), വി ചന്ദു (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. താനിയ ഭാട്ടിയ (1) പുറത്താവാതെ നിന്നു.

സൂപ്പര്‍നോവാസ്: പ്രിയ പൂനിയ, ഡിയേന്ദ്ര ഡോട്ടിന്‍, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, സുനെ ലുസ്, അലാന കിംഗ്, പൂജ വസ്ത്രകര്‍, സോഫി എക്ലെസ്റ്റോണ്‍, താനിയ ഭാട്ടിയ, മേഘ്‌ന സിംഗ്, വി ചന്ദു. 

ട്രെയ്ല്‍ബ്ലേസേഴ്‌സ്: സ്മൃതി മന്ഥാന, ഹെയ്‌ലി മാത്യൂസ്, സോഫിയ ഡങ്ക്‌ളി, ജമീമ റോഡ്രിഗസ്, ഷര്‍മിന്‍ അക്തര്‍, സല്‍മ ഖതുന്‍, റിച്ചാ ഗോഷ്, അരുന്ദതി റെഡ്ഡി, പൂനം യാദവ്, രാജേശ്വരി ഗെയ്കവാദ്, രേണുക സിംഗ്.

Follow Us:
Download App:
  • android
  • ios