2009നുശേഷം ആദ്യാമായാണ് പാക്കിസ്ഥാന്‍ വനിതാ ഏകദിന ലോകകപ്പില്‍ ഒരു മത്സരം ജയിക്കുന്നത്. 2009 മാര്‍ച്ച് 14ന് സിഡ്നിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്നെയായിരുന്നു  പാക്കിസ്ഥാന്‍ ഇതിന് മുമ്പ് ജയിച്ചത്. പിന്നീട് 2009, 2013, 2017, 2022 ലോകകപ്പുകളിലായി 18 മത്സരങ്ങളില്‍ കളിച്ച പാക്കിസ്ഥാന്‍ 18 എണ്ണത്തിലും തോറ്റിരുന്നു.

ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍(Women's World Cup 2022) ഒരു ജയത്തിനായുള്ള 13 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് പാക്കിസ്ഥാന്‍(Pakistan). മഴ പലതവണ തടസപ്പെടുത്തി കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ(West Indies ) 20 ഓവറില്‍ 89 റണ്‍സിലൊതുക്കിയ പാക്കിസ്ഥാന്‍ ഏഴ് പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 89-7, പാക്കിസ്ഥാന്‍ 18.5 ഓവറില്‍ 90-2.

2009നുശേഷം ആദ്യാമായാണ് പാക്കിസ്ഥാന്‍ വനിതാ ഏകദിന ലോകകപ്പില്‍ ഒരു മത്സരം ജയിക്കുന്നത്. 2009 മാര്‍ച്ച് 14ന് സിഡ്നിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്നെയായിരുന്നു പാക്കിസ്ഥാന്‍ ഇതിന് മുമ്പ് ജയിച്ചത്. പിന്നീട് 2009, 2013, 2017, 2022 ലോകകപ്പുകളിലായി 18 മത്സരങ്ങളില്‍ കളിച്ച പാക്കിസ്ഥാന്‍ 18 എണ്ണത്തിലും തോറ്റിരുന്നു.

ടൂര്‍ണമെന്‍റില്‍ ദക്ഷിണാഫ്രിക്കയോടും ബംഗ്ലാദേശിനോടും വിജയത്തിന് അടുത്തെത്തിയശേഷം പാക്കിസ്ഥാന്‍ കളി കൈവിട്ടിരുന്നു. ദക്ഷിാണാഫ്രിക്കയോട് ഏഴ് റണ്‍സിനും ബംഗ്ലാദേശിനോട് ഒമ്പത് റണ്‍സിനുമായിരുന്നു തോറ്റത്. എന്നാല്‍ ആ പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട പാക്കിസ്ഥാന്‍ വിന്‍ഡീസിനെതിരെ ജയിച്ചു കയറി.

സെമിയിലെത്താന്‍ കനത്ത പോരാട്ടം

പാക്കിസ്ഥാന്‍റെ അപ്രതീക്ഷിത ജയത്തോടെ സെമി ഫൈനല്‍ സ്ഥാനത്തിനായുള്ള പോരാട്ടം കനത്തു. അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണം മാത്രം ജയിച്ച പാക്കിസ്ഥാന്‍റെ സെമി പ്രതീക്ഷ നേരത്തെ അസ്തമിച്ചിരുന്നെങ്കിലും ആറ് മത്സരങ്ങളില്‍ മൂന്നാം തോല്‍വി വഴങ്ങിയ വിന്‍ഡീസിന്‍റെ സെമി പ്രതീക്ഷകള്‍ക്കുമേല്‍ കനത്ത പ്രഹരമായി ഇന്നത്തെ തോല്‍വി. എട്ട് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ അഞ്ച് ജയവുമായി ഓസ്ട്രേലിയ സെമി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. നാലു കളികളില്‍ നാലും ജയിച്ച ദക്ഷിണാഫ്രിക്കയും സെമി ഏതാണ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

Scroll to load tweet…

മൂന്നാം സ്ഥാനത്തുള്ള വിന്‍ഡീസിന് ആറ് കളികളില്‍ മൂന്ന് ജയവുമായി ആറ് പോയന്‍റുണ്ട്. നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് അഞ്ച് കളികളില്‍ രണ്ട് ജയവുമായി നാല് പോയന്‍റാണുള്ളത്. നിലിവലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനും അഞ്ച് കളികളില്‍ നാലു പോയന്‍റുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റിലാണ് ഇന്ത്യ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ആറാം സ്ഥാനത്തുള്ള ആതിഥേയരായ ന്യൂസിലന്‍ഡിന് ആറ് മത്സരങ്ങളില്‍ നാലു പോയന്‍റുണ്ട്. നാലു കളികളില്‍ രണ്ട് പോയന്‍റു് മാത്രമുള്ള ബംഗ്ലാദേശും അഞ്ച് കളികളില്‍ രണ്ട് പോയന്‍റുള്ള പാക്കിസ്ഥാനുമാണ് അവസാന രണ്ട് സ്ഥാനങ്ങളില്‍.