കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തിയ റിഷഭ് പന്ത് ടീിലെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പന്തിന്‍റെ ആക്രമണോത്സുക ബാറ്റിംഗ് ഇന്ത്യക്ക് ഭാവിയില്‍ ഗുണകരമാകുമെന്നും അസറുദ്ദീന്‍ പറഞ്ഞു.

മുംബൈ: ഐപിഎല്ലില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകനായി തെര‍ഞ്ഞെടുക്കപ്പെട്ട റിഷഭ് പന്ത് ഭാവിയില്‍ ഇന്ത്യന്‍ നായകനായേക്കുമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍. സമീപഭാവിയില്‍ തന്നെ റിഷഭ് പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും അസറുദ്ദീന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തിയ റിഷഭ് പന്ത് ടീിലെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പന്തിന്‍റെ ആക്രമണോത്സുക ബാറ്റിംഗ് ഇന്ത്യക്ക് ഭാവിയില്‍ ഗുണകരമാകുമെന്നും അസറുദ്ദീന്‍ പറഞ്ഞു.

ക്യാപ്റ്റന്‍ സ്ഥാനം റിഷഭ് പന്തിനെ കൂടുതല്‍ മികച്ച കളിക്കാരനാക്കുമെന്ന് ഡല്‍ഹി പരിശീലകനായ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് പറഞ്ഞു. സമീപകാല പ്രകടനങ്ങള്‍ നോക്കിയാല്‍ റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാന്‍ എന്തുകൊണ്ടും അര്‍ഹനാണെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഫീല്‍ഡിംഗിനിടെ വീണ് തോളിന് പരിക്കേറ്റാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനാവുന്ന ശ്രേയസിന് നാലു മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ശ്രേയസിന് കീഴില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ ഫൈനലിലെത്തിയിരുന്നു.