ബംഗ്ലാദേശ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക്ശേഷം എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഒമ്പത് ടെസ്റ്റില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും അടക്കം 21 പോയന്‍റും 21.87 വിജയശതമാനവുമാണ് ഇംഗ്ലണ്ടിനുള്ളത്.
ദുബായ്: ഇംഗ്ലണ്ടിന്‍റെ ബാസ്ബോള്‍ ശൈലിയുടെ കാറ്റൂരിവിട്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളിലും മുന്നേറി ഇന്ത്യ. അഞ്ച് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് ജയിച്ച് 3-1ന് പരമ്പര കൈക്കലാക്കിയതോടെ പോയന്‍റ് ടേബിളില്‍ ഇന്ത്യ ഓസ്ട്രേലിയയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. എട്ട് മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 62 പോയന്‍റും 64.58 വിജയശതമാവുമാണ് ഇന്ത്യക്കുള്ളത്.
നാലു ടെസ്റ്റുകളില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയന്‍റും 75 വിജയശതമാനവുമുള്ള ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ട്രേലിയ 10 മത്സരങ്ങളില്‍ ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും അടക്കം 66 പോയന്‍റുണ്ടെങ്കിലും 55 വിജയശതമാനം മാത്രമെയുള്ളു.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക്ശേഷം എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഒമ്പത് ടെസ്റ്റില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും അടക്കം 21 പോയന്‍റും 21.87 വിജയശതമാനവുമാണ് ഇംഗ്ലണ്ടിനുള്ളത്. മാര്‍ച്ച് ഏഴിന് ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റിലും ജയിച്ചാലും വിജയശതമാനം മെച്ചപ്പെടുത്താന്‍ ഇന്ത്യക്കാവും. ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡും മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും ഈ മാസം അവസാനം രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഏറ്റമുട്ടാനിരിക്കുന്നതിനാല്‍ പോയന്‍റ് പട്ടികയില്‍ ഇനിയും മാറ്റം പ്രതീക്ഷിക്കാം.
ബാസ്ബോള്‍ യുഗത്തിൽ ഇംഗ്ലണ്ടിന് നഷ്ടമാകുന്ന ആദ്യ പരമ്പര, അപൂര്‍വനേട്ടവുമായി രോഹിത് ശര്‍മ
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ 84 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും 36 റണ്‍സ് കൂടി എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതോടെ തോല്‍വി മുന്നില്‍ കണ്ടെങ്കിലും അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലും 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ധ്രുവ് ജുറെലും ചേര്‍ന്നാണ് ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചത്.
