ഹേമലതക്കൊപ്പം മുന്‍ ഓസ്ട്രേലിയന്‍ താരം ലിസ കെയ്റ്റ്‌ലിയും ടീമിന്‍റെ സഹ പരിശീലകയാവും. ഓസ്ട്രേലിയക്കായി ഒമ്പത് ടെസ്റ്റിലും 82 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ലിസ. ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്‍റെ മുഖ്യപരിശീലകയുമായിരുന്നു.

ദില്ലി: വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഫീല്‍ഡിംഗ് പരിശീലകനായി മലയാളി പരിശീലകന്‍ ബിജു ജോര്‍ജ്. സഞ്ജു സാംസണിന്‍റെ പരിശീലകനായിരുന്ന ബിജു ജോര്‍ജ് 2017 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ വനിതായ ടീമിന്‍റെയും ഫീല്‍ഡിംഗ് പരിശീലകനായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്‍റെ ഫീല്‍ഡിംഗ് പരിശീലകനായും ബിജു ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജൊനാഥന്‍ ബാറ്റിയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുഖ്യ പരിശീലകന്‍. ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂര്‍ണമെന്‍റില്‍ ഓവല്‍ ഇന്‍വിസിബിള്‍സിനെ 2021ലും 2022ലും കിരീടത്തിലേക്ക് നയിച്ചത് ബാറ്റിയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഹേമലത കലയാണ് ടീമിന്‍റെ സഹപരിശീലക. ഇന്ത്യക്കായി ഏഴ് ടെസ്റ്റിലും 78 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഹേമലത. ഇന്ത്യന്‍ വനിതാ ടീമിന്‍റെ ചീഫ് സെലക്ടറായിരുന്നിട്ടുള്ള ഹേമലതയുടെ നേതൃത്വത്തിലാണ് 2017ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തത്.

ഹേമലതക്കൊപ്പം മുന്‍ ഓസ്ട്രേലിയന്‍ താരം ലിസ കെയ്റ്റ്‌ലിയും ടീമിന്‍റെ സഹ പരിശീലകയാവും. ഓസ്ട്രേലിയക്കായി ഒമ്പത് ടെസ്റ്റിലും 82 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ലിസ. ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്‍റെ മുഖ്യപരിശീലകയുമായിരുന്നു.

Scroll to load tweet…

മാര്‍ച്ച നാലു മുതല്‍ 26വരെയാണ് ആദ്യ വനിതാ ഐപിഎല്‍ മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി നടക്കുക. വനിതാ ഐപിഎല്ലിനുള്ള താരലേലം തിങ്കളാഴ്ച മുംബൈയില്‍ നടക്കും. ലേലത്തിനുള്ള താരങ്ങളുടെ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു. 409 താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.

വനിതാ ടി20 ലോകകപ്പ് കഴിഞ്ഞാലുടന്‍ വീണ്ടും ക്രിക്കറ്റ് പൂരം! വനിതാ ഐപിഎല്‍ തിയ്യതി പുറത്തുവിട്ട് ബിസിസിഐ

246 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 163 വിദേശ താരങ്ങളും ലേലത്തിന്റെ ഭാഗമാവും. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന തുകയായ 50 ലക്ഷത്തിന്‍റെ പട്ടികയില്‍ 24 താരങ്ങളുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീം ക്യാറ്റന്‍ ഷെഫാലി വര്‍മ തുടങ്ങിയ പ്രമുഖര്‍ക്ക് 50 ലക്ഷമാണ് അടിസ്ഥാന വില. ഓസ്‌ട്രേലിയയുടെ യെല്ലിസ് പെറി, ഇംഗ്ലണ്ടിന്റെ സോഫിയ എക്ലെസ്‌റ്റോണ്‍, ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍ തുടങ്ങിയവരും ഈ ഗണത്തില്‍ വരും.