ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ സ്‌മൃതി മന്ദാന ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ യുപി വാരിയേഴ്‌സിന് ബാറ്റിംഗ് തകര്‍ച്ച. സോഫീ ഡിവൈന്‍റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ദേവിക വൈദ്യ(1 പന്തില്‍ 0) എല്‍ബിയില്‍ കുടുങ്ങിയതാണ് ആദ്യ വിക്കറ്റ്. ഇതേ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ അലീസ ഹീലി(3 പന്തില്‍ 1) ആശ ശോഭനയുടെ ക്യാച്ചിലും പുറത്തായി. മെഗാന്‍ ഷൂട്ട് എറിഞ്ഞ രണ്ടാമത്തെ ഓവറിലെ അവസാന പന്തില്‍ തഹ്‌ലിയ മഗ്രാത്ത്(2 പന്തില്‍ 2) വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്‍റെ ക്യാച്ചില്‍ മടങ്ങി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 29-3 എന്ന നിലയിലാണ് യുപി വാരിയേഴ്‌സ്. 

ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ സ്‌മൃതി മന്ദാന ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് മാറി കനികാ അഹൂജ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തിയതാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇലവനിലെ ഏക മാറ്റം. അതേസമയം യുപി വാരിയേഴ്‌സില്‍ ഷബ്‌നിം ഇസ്‌മായിലിന് പകരം ഗ്രേസ് ഹാരിസ് മടങ്ങിയെത്തി. സീസണിലെ ആദ്യ ജയം തേടിയാണ് ആര്‍സിബി നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയിരിക്കുന്നത്. കളിച്ച അഞ്ചില്‍ അഞ്ച് മത്സരങ്ങളും തോറ്റ ഏക ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നാല് കളികളില്‍ 4 പോയിന്‍റുള്ള യുപി വാരിയേഴ്‌സ് നിലവിൽ മൂന്നാം സ്ഥാനത്താണ്.

പ്ലേയിംഗ് ഇലവനുകള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: സ്‌മൃതി മന്ദാന(ക്യാപ്റ്റന്‍), സോഫീ ഡിവൈന്‍, എലിസ് പെറി, ഹീത്തര്‍ നൈറ്റ്, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍) ശ്രേയങ്ക പാട്ടീല്‍, ദിഷ കസാത്ത്, മെഗാന്‍ ഷൂട്ട്, ആശ ശോഭന, രേണുക സിംഗ് ഠാക്കൂര്‍, കനിക അഹൂജ. 

യുപി വാരിയേഴ്‌സ്: അലീസ ഹീലി(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ദേവിക വൈദ്യ, കിരണ്‍ നവ്‌ഗീര്‍, ഗ്രേസ് ഹാരിസ്, തഹ്‌ലിയ മഗ്രാത്ത്, സിമ്രാന്‍ ഷെയ്‌ഖ്, സോഫീ എക്കിള്‍സ്റ്റണ്‍, ദീപ്‌തി ശര്‍മ്മ, ശ്വേത ശെഹ്‌രാവത്ത്, അഞ്ജലി സര്‍വാനി, രാജേശ്വരി ഗെയ്‌ക്‌വാദ്.

സ്വിമ്മിംഗ് പൂളിലൂടെ നടന്ന് റിഷഭ് പന്ത്; സന്തോഷം അറിയിച്ച് സൂര്യകുമാ‍ര്‍ യാദവ്- വീഡിയോ ഏറ്റെടുത്ത് ആരാധകര്‍