ഓസ്‌ട്രേലിയന്‍ താരം എല്‍സി പെറിയെ 1.7 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്ലി ഗാര്‍ഡന്റെ 3.20 കോടി മുടക്കി ഗുജറാത്ത് ജയന്റ്‌സ് ടീമിലെത്തിച്ചു.

മുംബൈ: പ്രഥമ വനിതാ ഐപിഎല്ലില്‍ ശക്തമായ ടീമിനെയായിരിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറക്കുകയെന്ന് ഉറപ്പാണ്. താരലേലത്തില്‍ വമ്പന്‍ താരങ്ങളെയെല്ലാം അവര്‍ ടീമിലെത്തിച്ചു. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയെ താരലേലത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് ആര്‍സിബി ടീമിലെത്തിച്ചത്. 3.4 കോടിയാണ് സ്മൃതിക്ക് ആര്‍സിബി നല്‍കിയത്. പിന്നാലെ ന്യൂസിലന്‍ഡിന്റെ പരിചയസമ്പന്നയായ സോഫി ഡിവൈനെ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ടീമിലെത്തിച്ചു. അടുത്തത് ഓസീസ് ഓള്‍റൗണ്ടറായ എല്ലിസ് പെറിയും ആര്‍സിബിയില്‍. 1.7 കോടിക്കാണ് പെറിക്ക് ആര്‍സിബി നല്‍കിയത്. 

ഓസ്‌ട്രേലിയന്‍ താരം എല്‍സി പെറിയെ 1.7 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്ലി ഗാര്‍ഡന്റെ 3.20 കോടി മുടക്കി ഗുജറാത്ത് ജയന്റ്‌സ് ടീമിലെത്തിച്ചു. ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ആര്‍ സി ബി ടീമിലെത്തിച്ചു. അവിടെയും നിന്നില്ല. ഇന്ത്യന്‍ പുത്തന്‍ താരോദയം രേണുക സിംഗും ആര്‍സിബിയിയില്‍. 1.5 കോടിക്കാണ് രേണുകയെ ആര്‍സിബി ടീമിലെത്തിച്ചത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ചാ ഘോഷും ആര്‍സിബിയുടെ വഴിയിലെത്തി. ബിഗ് ഹിറ്ററായ റിച്ചയെ 1.9 കോടിക്കാണ് ആര്‍സിബി ടീമിലെത്തിച്ചത്. 

Scroll to load tweet…
Scroll to load tweet…

ടീമിലെത്തിച്ചതിന് പിന്നാലെ സ്മൃതി ആദ്യ പ്രതികരണവും അറിയിച്ചു. കന്നഡ ഭാഷയില്‍ 'നമസ്‌കാര ബംഗളൂരു' എന്നാണ് സ്മൃതി ട്വീറ്റ് ചെയ്തത്. ഇതിനിടെ താരലേലം കാണുന്ന സ്മൃതിയുടെ വീഡിയോ ആര്‍സിബി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണണ്ടിലൂടെ പങ്കുവച്ചു. ടി20 ലോകകപ്പിനായി ഇന്ത്യന്‍ താരങ്ങളെല്ലാം ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ്. താരങ്ങളെല്ലാം ഒരുമിച്ച് ഇരുന്നാണ് താരലേലം കണ്ടിരുന്നത്. സ്മൃതിക്കായി പോര് മുറുകിയപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് സഹതാരങ്ങള്‍ എതിരേറ്റത്. കയ്യടിയും പൊട്ടിചിരിയും ബഹളവുമെല്ലാം. തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഉള്‍പ്പെടെയുള്ളവര്‍ താരത്തെ അഭിനന്ദിച്ചു. വീഡിയോ കാണാം..