Asianet News MalayalamAsianet News Malayalam

വനിത പ്രീമിയര്‍ ലീഗ് താരലേലം ഇന്ന്; പ്രതീക്ഷയോടെ നാല് മലയാളികള്‍, തല്‍സമയം കാണാനുള്ള വഴികള്‍

നാല് മലയാളി താരങ്ങള്‍ ലേലപട്ടികയിലുള്ളതിന്‍റെ ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍

WPL Auction 2024 Live When and Where to Watch Womens Premier League auction
Author
First Published Dec 9, 2023, 8:22 AM IST

മുംബൈ: വനിത പ്രീമിയര്‍ ലീഗിന്‍റെ (വനിത ഐപിഎല്‍) രണ്ടാം സീസണ് മുന്നോടിയായുള്ള താരലേലം ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്ന് മണി മുതൽ മുംബൈയിലാണ് ലേലം. 104 ഇന്ത്യൻ താരങ്ങളും അറുപത്തിയൊന്ന് വിദേശ താരങ്ങളും ഉൾപ്പടെ 165 പേരാണ് ലേലപട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ 30 താരങ്ങൾക്ക് വേണ്ടിയാകും അഞ്ച് ഫ്രാഞ്ചൈസികൾ ലേലം വിളിക്കുക. നാല് മലയാളി താരങ്ങളും ലേലത്തിനുണ്ട്. 

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്‍റ്സ്, യുപി വാരിയേഴ്സ് എന്നിവയാണ് വനിതാ ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍. അഞ്ച് ടീമുകളിലായി 30 താരങ്ങളുടെ ഒഴിവുകള്‍ നികത്താനാണ് ഇന്നത്തെ ലേലം. ലേലപട്ടികയിലുള്ള 165 താരങ്ങളില്‍ 104 പേർ ഇന്ത്യക്കാരും 61 പേർ വിദേശികളുമാണ്. വിദേശ താരങ്ങളില്‍ 15 പേർ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 30 താരങ്ങളുടെ ഒഴിവില്‍ 9 സ്ഥാനങ്ങള്‍ വിദേശ താരങ്ങളുടെതാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന് 2.25 കോടി രൂപയും ഗുജറാത്ത് ജയന്‍റ്സിന് 5.95 കോടിയും മുംബൈ ഇന്ത്യന്‍സിന് 2.1 കോടിയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 3.35 കോടിയും യുപി വാരിയേഴ്സിന് 4 കോടി രൂപയുമാണ് ലേലത്തില്‍ ഇനി പരമാവധി വിനിയോഗിക്കാനാവുക. ഡല്‍ഹിയില്‍ മൂന്നും ഗുജറാത്തില്‍ പത്തും മുംബൈയില്‍ അഞ്ചും ബാംഗ്ലൂരില്‍ ഏഴും യുപിയില്‍ അഞ്ചും താരങ്ങളുടെ ഒഴിവുണ്ട്. 

നാല് മലയാളി താരങ്ങള്‍ ലേലപട്ടികയിലുള്ളതിന്‍റെ ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍. ഇന്ന് ഇന്ത്യന്‍സമയം മൂന്ന് മണി മുതല്‍ സ്പോർട്സ് 18 ചാനല്‍ വഴിയും ജിയോ സിനിമയുടെ ആപ്ലിക്കേഷനും വെബ്സൈറ്റും വഴിയും വനിതാ പ്രീമിയർ ലീഗ് 2024 താരലേലം തല്‍സമയം കാണാനാകും. 

Read more: '20 കിലോ കുറച്ചാല്‍ ടീമിലെടുക്കാം എന്ന് എം എസ് ധോണി പറഞ്ഞു'; വെളിപ്പെടുത്തല്‍, പിന്നീട് സംഭവിച്ചത് ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios