Asianet News MalayalamAsianet News Malayalam

ധോണി നയിക്കുന്ന ആ പ്രത്യേക പട്ടികയില്‍ വൃദ്ധിമാന്‍ സാഹയും

സ്റ്റംപിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. പിങ്ക് പന്തില്‍ ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് സാഹയായിരിക്കും.

wriddhiman saha into the elite table of indian wicket keepers
Author
Kolkata, First Published Nov 22, 2019, 5:39 PM IST

കൊല്‍ക്കത്ത: സ്റ്റംപിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. പിങ്ക് പന്തില്‍ ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് സാഹയായിരിക്കും. പന്തിന്റെ സ്വിങ്ങും വേഗവും ചുവന്ന പന്തിനേക്കാല്‍ കൂടുതലായിരുന്നു. എങ്കില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്താന്‍ സാഹയ്ക്ക് സാധിച്ചിരുന്നു.

രണ്ട് ക്യാച്ചുകളാണ് സാഹ ഇന്ന് സ്വന്തമാക്കിയത്. ഇതിനിടെ ഒരു നേട്ടവും ബംഗാളില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ സ്വന്തം പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ 100 പേരെ പുറത്താക്കുന്നതില്‍ പങ്കാളിയായിരിക്കുയാണ് സാഹ. ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് സാഹ.36 മത്സരങ്ങളില്‍ കീപ്പ് ചെയ്ത സാഹ 89 ക്യാച്ചും 11 സ്റ്റംപിങ്ങുമാണ് സാഹയുടെ അക്കൗണ്ടിലുള്ളത്.

ഇക്കാര്യത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് മുന്നില്‍ 294 പുറത്താക്കുതില്‍ ധോണി പങ്കുവഹിച്ചിട്ടുണ്ട്. 90 ടെസ്റ്റുകളില്‍ 256 ക്യാച്ചും 38 സ്റ്റംപിങ്ങുമാണ് ധോണിയുടെ പേരില്‍. 88 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള സയ്യിദ് കിര്‍മാനി 198 പേരെ പുറത്താക്കാന്‍ സഹായിച്ചു. ഇതില്‍ 160 ക്യാച്ചും 38 സ്റ്റംപിങ്ങും. 

49 ടെസ്റ്റുകള്‍ കളിച്ച കിരണ്‍ മോറെ 130 പേരെ പുറത്താക്കി. 110 ക്യാച്ചും 20 സ്റ്റംപിങ്ങുമാണ് മോറെയുടെ അക്കൗണ്ടില്‍. നയന്‍ മോംഗിയ ആവട്ടെ 44 മത്സരങ്ങളില്‍ 107 പേരെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചു. 99 ക്യാച്ചും എട്ട് സ്റ്റംപിങ്ങുമാണ് ഇതിലുള്ളത്.

Follow Us:
Download App:
  • android
  • ios