ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മയും കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ടും തമ്മിലുള്ള പോരാട്ടത്തിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ്. 

സതാംപ്ടണ്‍: ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശയായിരന്നു ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യദിനം. സതാംപ്ടണില്‍ മഴയെ തുടര്‍ന്ന് ആദ്യ സെഷന്‍ ഒഴിവാക്കിയിരുന്നു. മഴ തുടരുന്നതിനാല്‍ എപ്പോള്‍ ടോസിടാനാകുമെന്ന് പോലും ഉറപ്പില്ല. ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മയും കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ടും തമ്മിലുള്ള പോരാട്ടത്തിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ്.

ടെസ്റ്റില്‍ ഓപ്പണറായി എത്തിയ ശേഷം മികച്ച പ്രകടനങ്ങള്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്നുണ്ടായി. എന്താന്‍ ഇന്ത്യന്‍ പിച്ചിലാണ് രോഹിത് മികച്ച പ്രകടങ്ങള്‍ പുറത്തെടുത്തത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റില്‍ അവസരം ലഭിച്ചെങ്കില്‍ അത്രത്തോളം മികച്ച പ്രകടനമായിരുന്നില്ല രോഹിത്തിന്റേത്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിലെ മൂവ്‌മെന്റുള്ള പിച്ചുകളില്‍ രോഹിത് എങ്ങനെ ബാറ്റ് ചെയ്യുമെന്ന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ഇതിനിടെ വൈറലായിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി രോഹിത്തിനെ പരിശീലിപ്പിക്കുന്ന വീഡിയോ. ബാറ്റ് ചെയ്യുന്ന രോഹിത്തിന് കോലി അടുത്തുചെന്ന് പലതും പറഞ്ഞുകൊടുക്കുന്നുമുണ്ട്. അതോടൊപ്പം പന്തെറിഞ്ഞും കൊടുക്കുന്നു. വീഡിയോ കാണാം. 

Scroll to load tweet…

ഇത്തരം പങ്കുവെക്കലുകളാണ് കോലിയെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ വ്യക്താക്കി. കഴിഞ്ഞ പര്യടനത്തില്‍ മനോഹരമായ ചില കവര്‍ഡ്രൈവുകള്‍ കളിച്ചിരുന്നു. രോഹിത്തിന് ഇതില്‍ പാഠം ഉള്‍കൊള്ളാനാവും ലക്ഷ്മണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരിപാടിക്കിടെ കൂട്ടിച്ചേര്‍ത്തു.