Asianet News MalayalamAsianet News Malayalam

പെര്‍ത്ത് ടെസ്റ്റിലെ പാകിസ്ഥാന്‍റെ വമ്പന്‍ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യഷിപ്പില്‍ ഇന്ത്യ ഒന്നാമത്

ഇന്നലെ പാകിസ്ഥാന്‍ തോറ്റതോടെ16 പോയന്‍റും 66.67 വിജയശതമാനവുമുള്ള ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. രണ്ട് ടെസ്റ്റുകളില്‍ ഒരു ജയവും ഒരു സമനിലയുമാണ് ഇതുവരെ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

WTC points table after Australia thrash Pakistan by 360 runs in 1st Test, India rises to no 1 position
Author
First Published Dec 18, 2023, 9:34 AM IST

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ ഓസ്ട്രേലിയ-പാകിസ്ഥാന്‍ ടെസ്റ്റില്‍ പാകിസ്ഥാന്‍ കനത്ത തോല്‍വി വഴങ്ങിയത് ഗുണം ചെയ്തത് ഇന്ത്യക്ക്. പെര്‍ത്ത് ടെസ്റ്റില്‍ പാകിസ്ഥാന്‍ ഓസ്ട്രേലിയയോട് 360 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ഇന്ത്യ ഒന്നാമതെത്തി. പെര്‍ത്ത് ടെസ്റ്റിന് മുമ്പ് കളിച്ച രണ്ട് ടെസ്റ്റിലും ജയിച്ച് 24 പോയന്‍റും 100 വിജയശതമാനവുമായി പാകിസ്ഥാനായിരുന്നു ഒന്നാമത്.

ഇന്നലെ പാകിസ്ഥാന്‍ തോറ്റതോടെ16 പോയന്‍റും 66.67 വിജയശതമാനവുമുള്ള ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. രണ്ട് ടെസ്റ്റുകളില്‍ ഒരു ജയവും ഒരു സമനിലയുമാണ് ഇതുവരെ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇന്നലെ ഓസ്ട്രേലിയയോട് തോറ്റെങ്കിലും 24 പോയന്‍റും ഇന്ത്യക്കൊപ്പം 66.67 വിജയശതമാനമുള്ള പാകിസ്ഥാന്‍ തന്നെയാണ് പോയന്‍റ് ടേബിളില്‍ രണ്ടാമത്. മൂന്ന് കളികളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമാണ് പാകിസ്ഥാനുള്ളത്.

വീമ്പടിച്ചത് വെറുതെയായി, പെർത്ത് ടെസ്റ്റിൽ ഓസീസിനെതിരെ നാണംകെട്ട് പാകിസ്ഥാൻ, ലിയോൺ 500 വിക്കറ്റ് ക്ലബ്ബിൽ

രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയന്‍റും 50 വിജയശതമാനവുമുള്ള ന്യൂസിലന്‍ഡ് ആണ് മൂന്നാമത്. രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയന്‍റും 50 വിജയശതമാനവുമുള്ള ബംഗ്ലാദേശ് നാലാം സ്ഥാനത്തുള്ളപ്പോള്‍ മൂന്ന് ടെസ്റ്റില്‍ രണ്ട് ജയവും ഒരു തോല്‍വിയും അടക്കം 30 പോയന്‍റുള്ള ഓസ്ട്രേലിയ അഞ്ചാം സ്ഥാനത്താണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇതുവരെ മത്സരം കളിക്കാത്ത ദക്ഷിണാഫ്രിക്കയെ ആണ് ഇന്ത്യക്കിനി നേരിടാനുള്ളത്. 26ന് ബോക്സിംഗ് ഡേ ദിനത്തില്‍ തുടങ്ങുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റും ഓസ്ട്രേലിയ-പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ വീണ്ടും മാറ്റം വരുത്തും. ജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാം. പാകിസ്ഥാനെതിരെ ജയിച്ചാല്‍ ഓസ്ട്രേലിയക്കും മുന്നില്‍ കയറാന്‍ അവസരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios