2007ലും 2011ലും ഇന്ത്യയുടെ ലോകകപ്പ് നേട്ടങ്ങളില്‍ മുഖ്യ പങ്കുവഹിച്ച യുവരാജ് 2016 നവംബര്‍ 30നാണ് വിവാഹിതനായത്. 2019 ല്‍ താരം എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.  

അമൃത്സര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്- ഹേസല്‍ കീച്ച് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്. സോഷ്യല്‍ മീഡിയയിലൂടെ യുവരാജ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. 2007ലും 2011ലും ഇന്ത്യയുടെ ലോകകപ്പ് നേട്ടങ്ങളില്‍ മുഖ്യ പങ്കുവഹിച്ച യുവരാജ് 2016 നവംബര്‍ 30നാണ് വിവാഹിതനായത്. 2019 ല്‍ താരം എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

യുവരാജ് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ... ''ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും, ഇന്ന് ദൈവം ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതിന്റെ സന്തോഷം പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്നേഹത്തോടെ ഹസലും യുവരാജും.'' എന്നാണ് യുവരാജ് സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചത്.

View post on Instagram

ഇന്ത്യന്‍ താരം റിഷഭ് പന്ത്, മുന്‍ താരം മുനാഫ് പട്ടേല്‍, മോഹിത് ശര്‍മ എന്നിവരെല്ലാം യുവരാജ്- ഹേസല്‍ ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.