മൊഹാലി: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവ്‌രാജ്  സിംഗ് വീണ്ടും കളിക്കളത്തിലേക്ക്. യുവ്‌രാജ് അബുദാബി ടി10 ലീഗിൽ കളിക്കും. മറാത്ത അറേബ്യൻസിന്റെ ഐക്കൺ പ്ലെയറായാണ് യുവ്‌രാജ് കളിക്കുക. ഐസിസിയുടെ അംഗീകാരത്തോടെ നടത്തുന്ന അബുദാബി ലീഗ് നവംബ‍‍‍ർ പതിനാലിനാണ് തുടങ്ങുക. 

ഡ്വെയിൻ ബ്രാവോ, ലസിത് മലിംഗ തുടങ്ങിയവരും യുവ്‌രാജിനൊപ്പം മറാത്ത അറേബ്യൻസ് ടീമിലുണ്ട്. വിരമിച്ച ശേഷം യുവ്‌രാജ് കളിക്കുന്ന രണ്ടാമത്തെ ലീഗാണിത്. കഴിഞ്ഞ ജൂലൈയിൽ ടൊറോണ്ടോ ഗ്ലോബൽ ട്വന്റി 20 യുവ്‌രാജ് കളിച്ചിരുന്നു.

അടുത്ത മാസം 15 മുതൽ 24 വരെ ആണ് ടി10 ക്രിക്കറ്റ് ലീഗ്. പത്ത് ഓവര്‍ വീതമുള്ള മത്സരം നടക്കുന്ന ലീഗില്‍ കേരള നൈറ്റ്സ് അടക്കം എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്.