യുവി വിരമിച്ചശേഷം ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പറില്‍ ഒരാളെ പോലും സ്ഥിരമാക്കാനായിട്ടില്ലെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്‍റെ മനസില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുയോജ്യന്‍ കെ എല്‍ രാഹുലാണെന്ന് യുവി പറഞ്ഞു

മുംബൈ: ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്സര്‍ പട്ടേലിന് പകരം ആര്‍ അശ്വിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തതിനെ വിമര്‍ശിച്ച് യുവരാജ് സിംഗ്. അക്സറിന് പകരം അശ്വിനായിരുന്നില്ല വാഷിംഗ്ടണ്‍ സുന്ദറായിരുന്നു ഇന്ത്യന്‍ ടീമില്‍ എത്തേണ്ടിയിരുന്നതെന്ന് ദില്ലിയില്‍ സ്വകാര്യ പരിപാടിക്കെത്തിയ യുവി മാധ്യമങ്ങളോട് പറഞ്ഞു.

അക്സറിന് പകരം വാഷിംഗ്‌ടണ്‍ സുന്ദറിനെ എടുക്കേണ്ടതിന് പകരം അശ്വിനെ ടീമിലെടുത്തതിലൂടെ ഇന്ത്യ മികച്ചൊരു അവസരമാണ് നഷ്ടമാക്കിയത്. സുന്ദറിനെ ടീമിലെടുത്തിരുന്നെങ്കില്‍ നമുക്ക് മറ്റൊരു ഇടം കൈയന്‍ ബാറ്ററെ കൂടി ലഭിക്കുമായിരുന്നു. അതുപോലെ യുസ്‌വേന്ദ്ര ചാഹലിന് ലോകകപ്പ് ടീമിലിടം നേടാനാവാതിരുന്നത് നിര്‍ഭാഗ്യമാണെന്നും യുവി പറഞ്ഞു. അക്സറിന്‍റെ അഭാവത്തില്‍ ആരാകും ഏഴാം നമ്പറില്‍ ബാറ്റു ചെയ്യുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. അശ്വിന് പകരം സുന്ദറായിരുന്നെങ്കില്‍ നമുക്ക് മറ്റൊരു ഇടം കൈയന്‍ ബാറ്ററെ കിട്ടുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവന്‍ ടീമിലെത്തിയില്ല. അതുപോലെ ചാഹലും. ഇക്കാര്യമൊഴിച്ചാല്‍ ഇന്ത്യന്‍ ടീം സന്തുലിതമാണെന്നും യുവി പറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് സന്നാഹത്തിന് ഇന്ന് തുടക്കം, എതിരാളികൾ ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, മത്സരം കാണാനുള്ള വഴികൾ

യുവി വിരമിച്ചശേഷം ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പറില്‍ ഒരാളെ പോലും സ്ഥിരമാക്കാനായിട്ടില്ലെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്‍റെ മനസില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുയോജ്യന്‍ കെ എല്‍ രാഹുലാണെന്ന് യുവി പറഞ്ഞു. രാഹുലും ശ്രേയസും മാറി മാറി നാലാം നമ്പറില്‍ കളിക്കുന്നുണ്ട്. ഇവരിലാരാണോ നാലാം നമ്പറില്‍ വരുന്നത് അത് ആദ്യമേ തീരുമാനിക്കണം. ഇടക്കിടെ ബാറ്റിംഗ് ഓര്‍ഡറില്‍ അഴിച്ചുപണിയും മാറ്റവും വരുത്തുന്നത് നല്ല പ്രവണതയല്ലെന്നും യുവി പറഞ്ഞു. എതിരാളികളെക്കാള്‍ പ്രതീക്ഷകളുടെ ഭാരമായിരിക്കും ഇന്ത്യ ലോകകപ്പില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും യുവി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക