മുംബൈ: മൊബൈല്‍ ഫോണില്ലാത്ത കാലത്ത് ഇന്ത്യന്‍ താരങ്ങളുടെ ഫോണ്‍ വിളിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ താരം യുവരാജ് സിംഗ്. വീരേന്ദര്‍ സെവാഗും വിവിഎസ് ലക്ഷ്മണും ആശിഷ് നെഹ്റയും യുവരാജും ഒരുമിച്ച് വരിയായി നിന്ന് ലാന്‍ഡ് ഫോണില്‍ നിന്ന് വിളിക്കുന്ന ചിത്രമാണ് യുവി പങ്കുവെച്ചത്.

മൊബൈല്‍ ഫോണില്ലാത്ത കാലം, മോശം പ്രകടനം നടത്തിയതിന് അച്ഛനമ്മമാര്‍ മൊബൈല്‍ ഫോണ്‍ ബില്ല് അടച്ചില്ലെങ്കില്‍ എന്ന അടിക്കുറിപ്പോടെയാണ് യുവി ചിത്രം പങ്കുവെച്ചത്.

അടുത്തിടെ ബാറ്റുകൊണ്ട് ക്രിക്കറ്റ് ബോള്‍ എത്ര തവണ തട്ടാന്‍ കഴിയുമെന്നൊരു വെല്ലുവിളി സച്ചിനും രോഹിത്തിനും ഹര്‍ഭജനും മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ യുവിയുടെ വെല്ലുവിളി ഏറ്റെടുത്ത സച്ചിന്‍ കണ്ണുകെട്ടി പന്ത് തട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്തതോടെ തെറ്റായ ആളെയാണ് താന്‍ വെല്ലുവിളിച്ചതെന്ന മറുപടിയുമായി യുവി രംഗത്തെത്തി.

Also Read: പിണറായിക്കുള്ള ആശംസയില്‍ 'ലാല്‍സലാം'; സി കെ വിനീത് മാപ്പ് പറയണമെന്ന് ആരാധകന്‍; മറുപടിയുമായി താരം