മൂന്ന് പരമ്പരകള്‍ക്കും മൂന്ന് വ്യത്യസ്ത ടീമുകളെ തെരഞ്ഞെടുത്തതോടെ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഏകദിന ടീമില്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ തിരിച്ചെത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മ‍ഞ്ജരേക്കര്‍. 

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കായി െലക്ടര്‍മാര്‍ മൂന്ന് വ്യത്യസ്ത ടീമുകളെയും മൂന്ന് ക്യാപ്റ്റന്‍മാരെയുമാണ് തെരഞ്ഞെടുത്തത്. ഇന്ന് തുടങ്ങുന്ന ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. 17ന് തുടങ്ങുന്ന ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുലും 26ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ നായകന്‍മാരാകുന്നു. മൂന്ന് ടീമിലും ഇടം നേടിയ താരം റുതുരാഡ് ഗെയ്ക്‌വാദാണ്.

മൂന്ന് പരമ്പരകള്‍ക്കും മൂന്ന് വ്യത്യസ്ത ടീമുകളെ തെരഞ്ഞെടുത്തതോടെ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഏകദിന ടീമില്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ തിരിച്ചെത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മ‍ഞ്ജരേക്കര്‍.

പേസ് ബൗളിംഗ് നിരയില്‍ ദീപക് ചാഹറും ആവേശ് ഖാനും തിരിച്ചെത്തിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു. മുകേഷ് കുമാര്‍ ആശ്രയിക്കാവുന്ന സ്ഥിരതയുള്ള ബൗളറാണെന്ന് പറഞ്ഞ മ‍ഞ്ജരേക്കര്‍ പക്ഷെ തന്നെ അത്ഭുതപ്പെടുത്തിയത് യുസ്‌വേന്ദ്ര ചാഹലിനെ ടീമിലെടുത്തതാണെന്നും വ്യക്തമാക്കി.

ഒളിയമ്പെയ്ത് വീണ്ടും ഗംഭീർ; 'ലോകകപ്പിലെ താരമായിട്ടും യുവരാജിനെക്കുറിച്ച് ആരും ഇപ്പോൾ ഒന്നും പറയുന്നില്ല'

ചാഹല്‍ ശരിക്കും ടി20 ടീമില്‍ കളിക്കേണ്ട ബൗളറാണ്. പക്ഷെ അവിടെ രവി ബിഷ്ണോയിയെ പോലൊരു ബൗളറുള്ളതിനാലാകും ഏകദിന ടീമിലേക്ക് പരിഗണിച്ചതെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു. ഇന്ത്യക്കായി 69 ഏകദിനങ്ങളില്‍ 121 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് ചാഹല്‍. ഈ വര്‍ഷം ജനുവരിയിലാണ് ചാഹല്‍ അവസാനമായി ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചത്.

ബാറ്റിംഗ് നിരയില്‍ രജത് പാടീദറും റിങ്കും സിംഗും ഇഠം നേടിയതും സന്തോഷം നല്‍കുന്ന കാര്യമാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു. അതുപോലെ മലയാളി താരം സ‍ഞ്ജു സാംസണ്‍ തിരിച്ചെത്തിയതും നല്ല കാര്യമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ സ‍ഞ്ജു മികവ് കാട്ടിയിട്ടുള്ളതിനാല്‍ സഞ്ജുവിന ടീമിലെടുത്തത് നല്ലതാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ 0-3ന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ഇത്തവണ രണ്ടാം നിര ടീമിനെവെച്ച് ദക്ഷിണാഫ്രിക്കയെ ഏകദിനങ്ങളില്‍ കീഴടക്കുക വലിയ വെല്ലുവിളിയാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക