ബാറ്റിംഗ് ആനുകൂല്യം കൂടി കണക്കാക്കി നിലവില്‍ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് ഇന്ത്യ ടെസ്റ്റില്‍ പരിഗണിക്കുന്നത്. കുല്‍ദീപ് യാദവിനും ടെസ്റ്റ് ടീമില്‍ അവസരം കിട്ടി.
ദില്ലി: വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വജ്രായുധമാണ് യുസ്‌വേന്ദ്ര ചഹല്‍. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. ട്വന്റി 20യിലാകട്ടെ ഏകദിന ക്രിക്കറ്റിലാകട്ടെ ഇന്ത്യയുടെ സ്പിന്‍ യൂണിറ്റില്‍ ഒഴിച്ചുകൂടാനാകാത്ത താരം. പക്ഷേ യൂസ്‌വേന്ദ്ര ചാഹലിന് ടെസ്റ്റ് ക്രിക്കറ്റ് ഇന്നും സ്വപ്നം മാത്രമാണ്. 2016ല്‍ നീലക്കുപ്പായത്തില്‍ അരങ്ങേറിയ ചാഹലിന് ഒരു ടെസ്റ്റ് മത്സരത്തില്‍ പോലും കളിക്കാനായിട്ടില്ല. തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കൈവിട്ട സാഹചര്യത്തില്‍ തന്റെ സ്വപ്നം തുറന്നുപറയുകയാണ് ചാഹല്‍.
എന്നാല്‍ ടെസ്റ്റില്‍ കളിക്കുകയെന്നതാണ് തന്റെ ഇപ്പോഴത്തെ സ്വപ്നമെന്ന് ചാഹല്‍ പറയുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ചാഹലിന്റെ വാക്കുകള്‍... ''എല്ലാ താരങ്ങള്‍ക്കും ടെസ്റ്റില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടാകും. ഒരു ടെസ്റ്റ് ക്രിക്കറ്ററെന്ന പേരിനായി ഞാനും ശ്രമിക്കുന്നു. രഞ്ജി ട്രോഫിയടക്കമുള്ള ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനത്തിന് ശ്രമിക്കുന്നുണ്ടെന്നും സമീപകാലത്ത് തന്നെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. മികച്ച പ്രകടനമാണ് എന്നും ലക്ഷ്യം. എന്നാല്‍ ടീം സെലക്ഷന്‍ എന്റെ കയ്യിലല്ല.'' ചാഹല്‍ പറഞ്ഞു.
ബാറ്റിംഗ് ആനുകൂല്യം കൂടി കണക്കാക്കി നിലവില്‍ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് ഇന്ത്യ ടെസ്റ്റില്‍ പരിഗണിക്കുന്നത്. കുല്‍ദീപ് യാദവിനും ടെസ്റ്റ് ടീമില്‍ അവസരം കിട്ടി. ട്വന്റി 20 ലോകകപ്പിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ ചഹലിനായിട്ടില്ല.
ഏകദിന ലോകകപ്പ് യോഗ്യത : അയര്‍ലന്‍ഡിനെ ഒമാന്‍ അട്ടിമറിച്ചു! വിജയം അഞ്ച് വിക്കറ്റിന്
ഇന്ത്യക്കായി 72 ഏകദിനങ്ങളില്‍ 121 വിക്കറ്റും 75 ട്വന്റി 20യില്‍ 91 വിക്കറ്റുകളുമാണ് ചാഹലിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ 145 കളിയില്‍ 187 വിക്കറ്റുമായാണ് ചാഹല്‍ മുന്നിലുള്ളത്. ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് ചാഹല്‍ കളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

