ഇങ്ങനെ കളിച്ചാല്‍ അടുത്ത മൂന്ന് ടെസ്റ്റുകളില്‍ ശ്രേയസിന് ടീമില്‍ സ്ഥാനം കിട്ടിയില്ലെങ്കിലും അത്ഭുതപ്പെടാനില്ല. വിരാട് കോലിയോ കെ എല്‍ രാഹുലോ തിരിച്ചെത്തിയാല്‍ ടീമില്‍ നിന്ന് പുറത്താവുന്നത് ശ്രേയസ് ആയിരിക്കും. കാരണം രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ ശുഭ്മാന്‍ ഗില്ലിന് ശ്രേയസിന് മേല്‍ മുന്‍തൂക്കമുണ്ട്.

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്ന ശ്രേയസ് അയ്യരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. സ്പിന്നര്‍മാരെ മനോഹരമായി കളിക്കാന്‍ കഴിവുള്ള ശ്രേയസ് അവര്‍ക്കെതിരെ ആധിപത്യം നേടാന്‍ നോക്കി വിക്കറ്റ് വലിച്ചെറിയുകയാണെന്ന് തുറന്നടിച്ചു.

ടീമിനും വ്യക്തിപരമായും റണ്‍സ് നേടേണ്ടത് അത്യാവശ്യമാണെന്ന് ശ്രേയസ് ഇനിയെങ്കിലും മനസിലാക്കുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ട് ഒരേയൊരു പേസറുമായാണ് ആദ്യ രണ്ട് ടെസ്റ്റിലും കളിച്ചത്. എന്നിട്ടും സ്പിന്നര്‍മാരെ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്ന ശ്രേയസ് അവര്‍ക്കെതിരെ ആധിപത്യത്തിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് ആദ്യ രണ്ട് ടെസ്റ്റിലെ നാല് ഇന്നിംഗ്സുകളിലും കണ്ടത്.

ഇന്ത്യൻ ടീം സിംബാബ്‌വെയിലേക്ക്, കളിക്കുക അഞ്ച് ടി20 മത്സരങ്ങള്‍; പരമ്പര ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ

ഇങ്ങനെ കളിച്ചാല്‍ അടുത്ത മൂന്ന് ടെസ്റ്റുകളില്‍ ശ്രേയസിന് ടീമില്‍ സ്ഥാനം കിട്ടിയില്ലെങ്കിലും അത്ഭുതപ്പെടാനില്ല. വിരാട് കോലിയോ കെ എല്‍ രാഹുലോ തിരിച്ചെത്തിയാല്‍ ടീമില്‍ നിന്ന് പുറത്താവുന്നത് ശ്രേയസ് ആയിരിക്കും. കാരണം രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ ശുഭ്മാന്‍ ഗില്ലിന് ശ്രേയസിന് മേല്‍ മുന്‍തൂക്കമുണ്ട്.

അടുത്ത മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ കെ എല്‍ രാഹുലും വിരാട് കോലിയും തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അവര്‍ ടീമിലെത്തിയാല്‍ പ്ലേയിംഗ് ഇലവവനില്‍ കളിക്കുമെന്നും ഉറപ്പാണ്. സ്വാഭാവികമായും രണ്ട് താരങ്ങള്‍ പുറത്തേക്ക് പോകും.

അതുകൊണ്ട് റണ്‍സടിക്കുകയോ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനുള്ള പക്വത കാണിക്കുകയോ ചെയ്തില്ലെങ്കില്‍ ശ്രേയസ് പുറത്തേക്കുള്ള വഴി കാണും. കാരണം, പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാനുള്ള മത്സരത്തില്‍ ഗില്‍ ശ്രേയസിനെക്കാള്‍ മുന്നിലാണെന്നും സഹീര്‍ ഖാന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക