ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡിലെത്തിയ ശേഷം ബഞ്ചില്‍ തുടരുകയാണ് രാഹുല്‍ ത്രിപാഠി

ഹരാരെ: സിംബാബ്‌വെക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ വന്നപ്പോള്‍ ഏവരെയും ഞെട്ടിച്ചത് ടീമിലെ വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണമായിരുന്നു. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനൊപ്പം സ‍ഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ മാത്രമേ ഇടംപിടിക്കൂ എന്നായിരുന്നു ഏവരും വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇരുവരും ഒരേസമയം ടീമിലെത്തി. 

അതേസമയം ഇഷാന്‍ കിഷന് ഇടം നല്‍കിയപ്പോള്‍ നഷ്ടമായത് രാഹുല്‍ ത്രിപാഠിക്ക് അരങ്ങേറ്റത്തിനുള്ള അവസരമായിരുന്നു. ഇന്ന് ഹരാരെയില്‍ ത്രിപാഠി അരങ്ങേറ്റം കുറിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയപ്പോള്‍ രാഹുല്‍ ത്രിപാഠിയെ വീണ്ടും തഴഞ്ഞെന്ന് ആരോപിച്ച് ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡിലെത്തിയ ശേഷം ബഞ്ചില്‍ തുടരുകയാണ് രാഹുല്‍ ത്രിപാഠി. ത്രിപാഠിയെ പുറത്തിരുത്തിയ മത്സരം കാണില്ല എന്നുവരെ ട്വീറ്റ് ചെയ്ത ആരാധകരുണ്ട്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സ‍ഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. മറ്റൊരു യുവ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പ്ലേയിംഗ് ഇലവനിലുണ്ട്. കെ എല്‍ രാഹുലിനൊപ്പം പരിക്കുമാറി പേസര്‍ ദീപക് ചാഹര്‍ ഏറെക്കാലത്തിന് ശേഷം പ്ലേയിംഗ് ഇലവനിലെത്തിയതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു. ശിഖര്‍ ധവാന്‍, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ എന്നിവരാണ് പ്ലേയിംഗ് ഇലവനിലുള്ള മറ്റ് ബാറ്റര്‍മാര്‍. സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിനൊപ്പം വിന്‍ഡീസിലെ പ്രകടനത്തിന്‍റെ കരുത്തില്‍ കുല്‍ദീപ് യാദവും പ്ലേയിംഗ് ഇലവനിലെത്തി. ദീപക് ചാഹറിനൊപ്പം പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സ‍ഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്. 

ഹരാരെയില്‍ ടോസ് വീണു; സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍