ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന വിട്ടുനിന്നിരുന്ന സീനിയര്‍ താരം ബ്രണ്ടന്‍ ടെയ്‌ലറെ ടീമിലേക്ക് തിരിച്ചുവിളിച്ചു. അതൊടൊപ്പം ടെന്‍ഡെയ് ചിസോറൊയും ടീമിലെത്തി.

ഹരാരെ: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമില്‍ അഞ്ച് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ലൂക് ജോങ്‌വെ, റിച്ചാര്‍ഡ് നരാവ, റോയ് കയ, മില്‍ട്ടണ്‍ ഷുംബ, തനാക ചിവാങ്ക എന്നിവരാണ് 16 അംഗ ടീമിലെ പുതുമുഖങ്ങള്‍. 

ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന വിട്ടുനിന്നിരുന്ന സീനിയര്‍ താരം ബ്രണ്ടന്‍ ടെയ്‌ലറെ ടീമിലേക്ക് തിരിച്ചുവിളിച്ചു. അതൊടൊപ്പം ടെന്‍ഡെയ് ചിസോറൊയും ടീമിലെത്തി. 2017ലാണ് ചിസോറൊ അവസാനമായി സിംബാബ്‌വെ ടെസ്റ്റ് ടീമില്‍ കളിച്ചത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ക്രെയ്ഗ് ഇര്‍വിന്‍, സിക്കന്ദര്‍ റാസ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ഏപ്രില്‍ 29ന് ഹരാരെയിലാണ് ആദ്യ ടെസ്റ്റ്. സീന്‍ വില്ല്യംസാണ് ടീമിനെ നയിക്കുക.

Scroll to load tweet…

Squad: Sean Williams (captain), Regis Chakabva, Tendai Chisoro, Tanaka Chivanga, Luke Jongwe, Roy Kaia, Kevin Kasuza, Wellington Masakadza, Prince Masvaure, Tarisai Musakanda, Blessing Muzarabani, Richard Ngarava, Victor Nyauchi, Milton Shumba, Brendan Taylor, Donald Tiripano.