43 റണ്‍സ് നേടി പുറത്താവാതെ നിന്ന ടോണി മുന്യോഗയാണ് സിംബാബ്‌വെയെ വിജയത്തിലേക്ക് നയിച്ചത്.
ഹരാരെ: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സിംബാബ്‌വെയ്ക്ക് ജയം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു അയര്‍ലന്‍ഡിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. സിംബാബ്‌വെയ്ക്ക് വേണ്ട ട്രവര്‍ ഗ്വാണ്ടു മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ സിംബാബ്‌വെ 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
43 റണ്‍സ് നേടി പുറത്താവാതെ നിന്ന ടോണി മുന്യോഗയാണ് സിംബാബ്‌വെയെ വിജയത്തിലേക്ക് നയിച്ചത്. റ്യാന്‍ ബേണ്‍ (27), സിക്കന്ദര്‍ റാസ (22), തഷിംഗ മുസെകിവ (15), റിച്ചാര്‍ഡ് ഗവാര (പുറത്താവാതെ 12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അയര്‍ലന്‍ഡിന് വേണ്ടി ക്രെയ്ഗ് യംഗ് നാല് വിക്കറ്റ് നേടി. നേരത്തെ, ലോര്‍ക്കാന്‍ ടക്കര്‍ (46), ഹാരി ടെക്റ്റര്‍ (28), ക്വേര്‍ടിസ് കാംഫെര്‍ (26) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.
